• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഭിമന്യുവിന്റെ കൊലപാതകം; ഗൂഢാലോചനയെന്ന്‌ റിമാന്‍ഡ് റിപ്പോര്‍ട്ട്


Updated: July 4, 2018, 10:19 AM IST
അഭിമന്യുവിന്റെ കൊലപാതകം; ഗൂഢാലോചനയെന്ന്‌ റിമാന്‍ഡ് റിപ്പോര്‍ട്ട്

Updated: July 4, 2018, 10:19 AM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

കേസില്‍ 15 പ്രതികളുണ്ടെന്നും വ്യക്തമാക്കുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടും പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോളജില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കു വേണ്ടി തയാറാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സംഭവത്തിനു പിന്നില്‍ ഗുഢാലോചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
First published: July 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍