• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഭിമന്യുവിന്റെ കൊലപാതകം: എന്‍.ഐ.എ അന്വേഷണമാരംഭിച്ചു


Updated: July 5, 2018, 6:20 PM IST
അഭിമന്യുവിന്റെ കൊലപാതകം: എന്‍.ഐ.എ അന്വേഷണമാരംഭിച്ചു

Updated: July 5, 2018, 6:20 PM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ സുരക്ഷാ ഏജന്‍സിയും അന്വേഷണമാരംഭിച്ചു. അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എ.ഐ.എയുടെ അന്വേഷണം.

അഭിമന്യുവിന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കിയ കൊലയാളിയും മുഖ്യപ്രതി മുഹമ്മദും തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എന്‍.ഐ.എ അന്വേഷണം ആരംഭിച്ചത്.

നിലവിലെ സാഹചര്യത്തില്‍ കൊലയാളി സംഘത്തിനെതിരെ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തുന്നതിനെ കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്.

ഇതിനിടെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പത്തോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എറണാകുളം നോര്‍ത്തിലെ 'കൊച്ചി ഹൗസ്' എന്ന വീട് കേന്ദ്രീകരിച്ചാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കോളജിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ സുഹൃത്തുക്കള്‍ വിളിച്ചതിനെ തുടര്‍ന്നാണ് അഭിമന്യുവും അര്‍ജുനും ഹോസ്റ്റലില്‍നിന്ന് സംഭവസ്ഥലത്തെത്തിയത്. ഇതിനിടെ നീല ഉടുപ്പിട്ടയാല്‍ അഭിമന്യുവിനെ കുത്തിവീഴ്ത്തുകയായിരുന്നു. ഭയപ്പെടുത്താനല്ല ഇയാള്‍ കുത്തിയതെന്നും കൊല്ലാന്‍ വേണ്ടി തന്നെയായിരുന്നെന്നും ഫോറന്‍സിക് പരിശേധനയിലും വ്യക്തമായിട്ടുണ്ട്. വാരിയെല്ലും തകര്‍ത്ത് ഹൃദയത്തില്‍ പതിക്കുന്ന രീതിയിലാണ്ട് അഭിമന്യുവിന്‍രെ നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്. കുത്തിയ ഉടന്‍ കത്തി തിരിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. ഇതിനായി പ്രത്യേക തരത്തിലുള്ള കത്തിയാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രത്യേക പരിശീലനം സിദ്ധിച്ചവരാണെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഈ സംഘത്തിന് തീവ്രവാദംസംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
Loading...
വാഗമണ്‍ സിമി ക്യാമ്പ് കേസിലും തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലും ഉള്‍പ്പെട്ട ചിലര്‍ മഹാരാജാസ് ആക്രമണസംഘവുമായി ബന്ധപ്പെട്ടെനന്നും സൂചനയുണ്ട്. തൊടുപുഴ കൈവെട്ടു കേസിലെ രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ ജയിലിലുള്ളത്. മറ്റുള്ളവര്‍ പുറത്താണ്. ഇവര്‍ക്ക് ഈ സംഘവുമായി ബന്ധമുണ്ടോയെന്നും അന്വേ,ണസംഘം പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് എന്‍.ഐ.എയും അന്വേഷണം ആരംഭിച്ചത്.

 
First published: July 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍