ഇന്റർഫേസ് /വാർത്ത /Crime / തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവും ഒരു കിലോ ഹഷീഷ് ഓയിലും പിടിച്ചെടുത്തു

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവും ഒരു കിലോ ഹഷീഷ് ഓയിലും പിടിച്ചെടുത്തു

Cannabis (file)

Cannabis (file)

പിടിച്ചെടുത്ത മയക്ക്മരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ കോടിയിലധികം വിലമതിക്കുമെന്ന് എക്‌സൈസ്

  • Share this:

തിരുവനന്തപുരം: ലോറിയില്‍ കടത്തുകയായിരുന്ന ഒരു കിലോ ഹഷീഷ് ഓയിലും 100 കിലോ കഞ്ചാവുമായി തലസ്ഥാനത്ത് രണ്ടു പേര്‍ പോത്തന്‍കോട്ട് പിടിയില്‍. പിടിച്ചെടുത്ത മയക്ക്മരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ കോടിയിലധികം വിലമതിക്കുമെന്ന് എക്‌സൈസ് അറിയിച്ചു.

ലോറിയിലുണ്ടായിരുന്ന എറണാകുളം കുന്നത്തുനാട് അറക്കിപ്പടി പെരുമാനി എല്‍ദോ എബ്രഹാം (28), കൊല്ലം കുണ്ടറ സ്വദേശി സെബിന്‍ (29) എന്നിവരെയാണ് എക്‌സൈസ് തിരുവനന്തപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും ഇവർ സമ്മതിച്ചു.

TRENDING:'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]Gold Smuggling In Diplomatic Channel| സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]'നിസ്സഹായ അവസ്ഥയിൽ ലൈംഗികപീഡനത്തിനു വഴങ്ങുന്നത് സമ്മതമായി കണക്കാക്കാനാവില്ല': ഹൈക്കോടതി [NEWS]

പെരുമ്പാവൂര്‍ സ്വദേശിനിയാണ് മയക്കുമരുന്ന് കടത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും എക്‌സൈസ് സംഘം പറഞ്ഞു. ഇവർക്കായി അന്വേഷണം തുടങ്ങി. ലോക്ക്ഡൗണായതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് വാഹനങ്ങളില്‍ മയക്കുമരുന്ന് കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം.

First published:

Tags: Cannabis, Excise raid, Smuggling Cannabis, Thiruvananthapuram