• HOME
  • »
  • NEWS
  • »
  • crime
  • »
  • പോലീസിനെ കണ്ടതോടെ വീടിന് മുകളിലെ വാട്ടര്‍ടാങ്കില്‍ ഒളിച്ചിരുന്ന് ഗുണ്ട ; കോട്ടയത്തുനിന്ന് മുങ്ങിയപ്രതി പിടിയില്‍

പോലീസിനെ കണ്ടതോടെ വീടിന് മുകളിലെ വാട്ടര്‍ടാങ്കില്‍ ഒളിച്ചിരുന്ന് ഗുണ്ട ; കോട്ടയത്തുനിന്ന് മുങ്ങിയപ്രതി പിടിയില്‍

ഇയാള്‍ കഴിഞ്ഞമാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെയാണ് വീട്ടില്‍നിന്ന് വിളിച്ചിറക്കി കത്തിക്ക് വെട്ടിയത്.

  • Last Updated :
  • Share this:
    കോട്ടയം: ഗൃഹനാഥനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഒഴിളിവില്‍പോയ ഗുണ്ടയെ പോലീസ് പിടികൂടി. ഏറ്റുമാനൂര്‍ തെള്ളകം വലിയവീട്ടില്‍ ബുധലാല്‍ വി.ജോസിനെ (23)യാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞമാസം അയ്മനം ഒളശ്ശ സ്വദേശിയായ ജോസഫ് മാത്യുവിനെയാണ് വീട്ടില്‍നിന്ന് വിളിച്ചിറക്കി കത്തിക്ക് വെട്ടിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരുവിലെ സായ്‌നഗറിലുള്ള വാടകവീട്ടില്‍നിന്ന് പിടികൂടിയത്.

    പോലീസ് എത്തിയതറിഞ്ഞ് ഇയാള്‍ വീടിന്റെ മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ കയറി ഒളിക്കുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. ജില്ലയിലെ ഏറ്റുമാനൂര്‍, ഗാന്ധിനർ, കോട്ടയം വെസ്റ്റ്, പാലാ, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിലും കൂടാതെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്റ്റേഷനിലും അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കുക, വധശ്രമം തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ട്.

    also read : പതിനാലുകാരനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സാമ്പത്തിക ഇടപാട്; ക്വട്ടേഷൻ നൽകിയത് ബന്ധുവിന്റെ മകൻ

    എസ്.ഐ. മാരായ അനുരാജ്, അജിത്ത് സി.പി.ഒ. മാരായ. പ്രതീഷ് രാജ്, ജയന്‍, വിപിന്‍, ബൈജു, ശ്രാവണ്‍, നിതാന്ത് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
    Published by:Amal Surendran
    First published: