ചെന്നൈയില്‍: അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ എബിവിപി(ABVP) മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ശണ്മുഖം( Subbaiah Shanmugam) അറസ്റ്റില്‍(Arrest). 2020 ജൂലൈയില്‍ നടന്ന സംഭവത്തിലാണ് അയല്‍ക്കാരിയെ അപമാനിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് നടന്നത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ പാതില്പ്പടിയില് ഡോ. സുബ്ബയ്യ മൂത്രമൊഴിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റീന് നടപടികള്‍ ലംഘിക്കല്‍ തുടങ്ങിയ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങി 60കാരി പിന്നീട് പരാതി പിന്‍വലിച്ചെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസില്‍ അന്വേഷണം തുടരുമെന്ന നിലപാടിലായിരുന്നു പൊലീസ്. പരാതിക്കാരിയുടെ വീടിന്റെ വാതിലിന് സമീപം മൂത്രമൊഴിക്കുന്ന സുബ്ബയയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.
2020 ഒക്ടോബറില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ബോര്‍ഡ് അംഗമായി സുബ്ബയ്യയെ നിയമിക്കപ്പെട്ടിരുന്നു. നിയമനത്തിനെതിരെ ഈ കേസ് ഉന്നയിച്ച് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള ഒരാളെ ബോര്‍ഡ് അംഗമാക്കരുതെന്നായിരുന്നു പ്രതിഷേധകരുടെ ആവശ്യം.
കില്‍പൗക് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഓങ്കോളജി തലവന്‍ സ്ഥാനത്ത് നിന്ന് നേരത്തെ സുബ്ബയ്യയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ സഹായിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.