• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; എ.സി മെക്കാനിക്ക് അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട; എ.സി മെക്കാനിക്ക് അറസ്റ്റിൽ

ദുബായിൽ നിന്ന് എമിറേറ്റസ് വിമാനത്തിൽ എത്തിച്ചതാണ് സ്വർണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് ഒമ്പതര കിലോയോളം സ്വർണം പിടികൂടി. എയർ പോർട്ടിലെ എസി മെക്കാനിക്ക് പുറത്തേക്ക് കടത്താൻ ശ്രമിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്. വിമാനത്താവളത്തിലെ കരാർ ജീവനക്കാരനും എ.സി. മെക്കാനിക്കുമായ അനീഷ് കുമാറിനെ സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്തു.

    പരസ്യ ചുംബനം ചോദ്യം ചെയ്തയാളിന്റെ കൈ കമിതാക്കൾ തല്ലിയൊടിച്ചു

    ഇയാളെ പിന്നീട് കസ്റ്റംസിന് കൈമാറി. ദുബായിൽ നിന്ന് എമിറേറ്റസ് വിമാനത്തിൽ എത്തിച്ചതാണ് സ്വർണം. അനീഷ് കുമാറിന്‍റെ പക്കൽ സ്വർണം എത്തിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.
    First published: