നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മെഡിക്കൽ ഇൻഷുറൻസ് തട്ടിപ്പ്: സ്ഥാപന ഉടമയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 113 കോടിയുടെ അനധികൃത സ്വത്ത്

  മെഡിക്കൽ ഇൻഷുറൻസ് തട്ടിപ്പ്: സ്ഥാപന ഉടമയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 113 കോടിയുടെ അനധികൃത സ്വത്ത്

  ഇ.എസ്.ഐ ഗുണഭോക്താക്കൾക്കുള്ള മരുന്നുകൾ മറ്റ് സ്വകാര്യ പാർട്ടികൾക്ക് മറിച്ചുകൊടുത്തുവെന്ന ആരോപണത്തെ തുടർന്നായിരുന്നു അറസ്റ്റ്

  devika rani ims scam

  devika rani ims scam

  • Share this:
   ഹൈദരാബാദ്: മെഡിക്കൽ ഇൻഷുറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ അറസ്റ്റിലായ ദേവിക റാണിയുടെ വീട്ടിൽനിന്ന് 113 കോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു. ഹൈദരാബാദ്, തിരുപ്പതി, കടപ്പ എന്നിവിടങ്ങളിലെ വീടുകളിലാണ് റെയ്ഡ് നടന്നത്. ദേവിക റാണിയുടെയും അടുത്ത ബന്ധുക്കളുടെയും വീടുകളിൽ ഒരേസമയം റെയ്ഡ് നടന്നു. ഇ.എസ്.ഐ മെഡിക്കൽ ഇൻഷുറൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബറിലാണ് ദേവിക റാണി അറസ്റ്റിലായത്. ഇൻഷുറൻസ് മെഡിക്കൽ സർവീസ് എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്.

   ഇ.എസ്.ഐ ഗുണഭോക്താക്കൾക്കുള്ള മരുന്നുകൾ മറ്റ് സ്വകാര്യ പാർട്ടികൾക്ക് മറിച്ചുകൊടുത്തുവെന്ന ആരോപണത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഈ സംഭവത്തിൽ ദേവിക റാണിക്കും ഭർത്താവും സിവിൽ സർജനുമായ ഡോ. പി ഗുരുമൂർത്തി എന്നിവർക്കെതിരെ അന്വേഷണം നടന്നുവരുന്നതിനിടെയായിരുന്നു റെയ്ഡ്. മരുന്നു കമ്പനികളുമായി ചേർന്നാണ് ഇവർ തട്ടിപ്പ് നടത്തിയത്.

   മരുന്ന് തട്ടിപ്പ് നടത്തി ദേവികറാണിയും ഭർത്താവും വർഷങ്ങളായി അനധികൃത സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. ഷെയ്ക്പേട്ടിലെ ആഡംബര വില്ല, ആദിത്യ എംപ്രസ് ടവേഴ്‌സിലെ മൂന്ന് ഫ്ളാറ്റുകൾ, സോമാജിഗുഡ, സോമാജിഗുഡയിലെ ആർ‌ആർ‌എസ് ടവേഴ്‌സിലെ ഒരു ഫ്ലാറ്റ്, തിരുപ്പതിയിലെ ബഹുനില കെട്ടിടം, രാജേന്ദ്ര നഗറിലെ വീട്, വിശാഖിലെ വീട്, തെലങ്കാനയിലും ആന്ധ്രയിലുമായി 12 ഇടത്ത് ഭൂമി, 32 ഏക്കർ കാർഷിക ഭൂമി, നഗരത്തിൽ 16 വാണിജ്യ കടകൾ എന്നിവയും ദേവികറാണിയുടെയും ബന്ധുക്കളുടെയും പേരിൽ ഉള്ളതായി കണ്ടെത്തി.
   First published:
   )}