നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെട്രോൾ പമ്പ് അനുമതിക്ക് കൈക്കൂലി; ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയത് 1.4 ലക്ഷം രൂപ

  പെട്രോൾ പമ്പ് അനുമതിക്ക് കൈക്കൂലി; ജില്ലാ കളക്ടറുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയത് 1.4 ലക്ഷം രൂപ

  1,40,000 രൂപ കളക്ടറുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിന്ന് കണ്ടെത്തി.

  News18

  News18

  • Share this:
   രാജസ്ഥാൻ: ജില്ലാ കളക്ടറുടെ ഓഫീസിൽ ആന്റി കറപ്ഷൻ ബ്യൂറോ(എസിബി) നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 1.4 ലക്ഷം രൂപ. രാജസ്ഥാനിലെ ബറൺ ജില്ലാ കളക്ടർ ഇന്ദ്ര സിങ് റാവുവിന്റെ ഓഫീസിൽ ഇന്നലെ വൈകിട്ടാണ് പരിശോധന നടന്നത്.

   ഗോവിന്ദ് സിങ് അടൽപുരി എന്നയാൾ നൽകിയ പരാതിയിലായിരുന്നു എസിബിയുടെ നടപടി. പെട്രോൾ പമ്പ് അനുമതിക്ക് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. 1,40,000 രൂപ കളക്ടറുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിന്ന് കണ്ടെത്തിയെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

   എഎസ്പി ചന്ദ്രശീൽ ഠാക്കൂറിന്റെ നേതൃത്വത്തിൽ കളക്ടറെ എസിബി ഉദ്യോഗസ്ഥർ കളക്ടറെ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. ചോദ്യം ചെയ്യൽ വേളയിൽ മാധ്യമപ്രവർത്തകർക്ക് കളക്ട്രേറ്റിൽ പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നില്ല.

   You may also like:പതിറ്റാണ്ടു നീണ്ട നിധിവേട്ട; ഒടുവിൽ ഏഴ് കോടിയോളം രൂപയുടെ നിധി ലഭിച്ചത് വിദ്യാർത്ഥിക്ക്

   അതേസമയം, കളക്ടറുടെ പേഴ്സൺ അസിസ്റ്റന്റിനെതിരെയാണ് അഴിമതി ആരോപണം എന്നും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് കളക്ടറെ സ്ഥാനത്ത് നിന്ന് നീക്കിയതായും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
   Published by:Naseeba TC
   First published:
   )}