നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഡിജെ പാർട്ടി നടന്ന ഹോട്ടൽ ഉടമ

    മുൻ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണം; ചോദ്യം ചെയ്യലിന് ഹാജരാകാതെ ഡിജെ പാർട്ടി നടന്ന ഹോട്ടൽ ഉടമ

    ഉടമ ഇടപെട്ടാണ് ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ. മാറ്റിയതെന്ന് ഹോട്ടൽ ജീവനക്കാരന്റെ മൊഴി

    News18 Malayalam

    News18 Malayalam

    • Share this:
    കൊച്ചി: മുൻ മിസ് കേരള (former Miss Kerala) അടക്കമുള്ളവരുടെ അപകട മരണവുമായി (accident death) ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഡിജെ പാർട്ടി (DJ party) നടന്ന നമ്പർ 18 ഹോട്ടൽ ഉടമ. ഹോട്ടൽ ഉടമസ്ഥനെ ചോദ്യം ചെയ്യലിനായി പോലീസ് വിളിപ്പിച്ചെങ്കിലും ഹാജരായില്ല. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹോട്ടൽ ഉടമയോട് പോലീസ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഉടമ ഇടപെട്ടാണ് ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ. മാറ്റിയതെന്ന് ഹോട്ടൽ ജീവനക്കാരൻ പോലീസിന് മൊഴി നൽകിയിരുന്നു.

    അപകടമരണത്തിനു മുമ്പ് മുൻ മിസ് കേരള അൻസി കബീറും സുഹൃത്തുക്കളും പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഹോട്ടൽ അധികൃതർ ഒളിപ്പിച്ചുവെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമയോടു ഇന്നലെ വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചത്. എന്നാൽ ഹോട്ടൽ ഉടമ  ഹാജരായില്ല.

    കമ്മിഷണർ ഓഫീസിൽ ഇന്ന് ഹാജരാകാനാണ് വീണ്ടും നിർദേശം. ഹാജരായില്ലെങ്കിൽ നിയമ നടപടികളുമായി മുമ്പോട്ട് പോകും എന്ന് പൊലീസ് വ്യക്തമാക്കി. ഉടമ ഇടപെട്ടാണ് ദൃശ്യങ്ങൾ അടങ്ങിയ ഡി വി ആർ  മാറ്റിയതെന്ന നിർണായക മൊഴി ഹോട്ടൽ ജീവനക്കാരൻ പോലീസിന് നൽകിയിരുന്നു. ബാറിലേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചുവെങ്കിലും ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ലഭിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് കരുതുന്നു. അപകടത്തിൽ രക്ഷപെട്ട ഡ്രൈവർ അബ്ദു റഹ്മാനെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

    ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ്ഡിസ്ക് തങ്ങളുടെ പക്കൽ ഇല്ലെന്ന നിലപാടിൽ തന്നെയാണ് ഹോട്ടൽ അധികൃതർ. അപകടത്തിൽപ്പെട്ടവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു എന്നതിന് അവസാന സ്ഥിരീകരണത്തിനു വേണ്ടിയാണ് പോലീസ് ഈ ദൃശ്യങ്ങൾ തിരയുന്നത്. എന്നാൽ നിശാ പാർട്ടിയുടെ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ വേണ്ടിയാണ് ദൃശ്യങ്ങൾ  ഒളിപ്പിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.



    അപകടം നടന്നതിന് പിറ്റേന്ന് തന്നെ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. പൊലീസിന് കൈമാറിയ ഡിവിആറിൽ ഹാളിലെ ഡി.ജെ. പാർട്ടിയുടെ ദ്യശ്യങ്ങളില്ലെന്ന് വ്യക്തമായതിനെ തുടർന്ന് ഹോട്ടലിലും ഹോട്ടൽ ഉടമയുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അപകടത്തിൽപെട്ടവർ എത്രസമയം  ഇവിടെ ഉണ്ടായിരുന്നുവെന്നും  പാർട്ടിയിൽ മദ്യം അല്ലാതെ മറ്റ് ലഹരിവസ്തുക്കൾ ഉണ്ടായിരുന്നോവെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.

    ഡിജെ പാർട്ടി നടന്ന ഹാളും അവിടേക്കുള്ള ഇടനാഴിയിലെയും ദൃശ്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ഹോട്ടലിൽ നിന്ന് നിശാപാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് മുൻ മിസ് കേരള അടക്കം നാലുപേർ സഞ്ചരിച്ചിരുന്ന കാർ ഇടപ്പള്ളി ഭാഗത്ത് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ അബ്ദുറഹ്മാൻ്റ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. ഇയാൾ അമിതമായ രീതിയിൽ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു.
    Published by:user_57
    First published:
    )}