Rap attempt | ബലാത്സംഗത്തിൽ നിന്ന് രക്ഷപെടാൻ സ്കൂൾകെട്ടിടത്തിൽ നിന്നു ചാടി; പെൺകുട്ടി ഗുരുതരാവസ്ഥയിൽ
Rap attempt | ബലാത്സംഗത്തിൽ നിന്ന് രക്ഷപെടാൻ സ്കൂൾകെട്ടിടത്തിൽ നിന്നു ചാടി; പെൺകുട്ടി ഗുരുതരാവസ്ഥയിൽ
5 പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പ്രതികളെ പിടികൂടിയെന്നും കലിംഗ നഗർ പൊലീസ് അറിയിച്ചു
Last Updated :
Share this:
ഭുവനേശ്വർ : ഒഡീഷയിലെ ജാജ്പുർ ജില്ലയിൽ കൂട്ടബലാത്സംഗം ചെറുക്കാൻ പെൺകുട്ടി സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരമായിതന്നെ തുടരുകയാണ്.
5 പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പ്രതികളെ പിടികൂടിയെന്നും കലിംഗ നഗർ പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ഒഡീഷയിലെ കിയോണ്ജാർ സ്വദേശിനിയാണ് പെൺകുട്ടി. ഇളയ സഹോദരനൊപ്പം സുകിന്ദ ക്രോമൈറ്റ് താഴ്വരയിലുള്ള സഹോദരിയുടെ വീട്ടിലേക്കു പോകുംവഴിയാണ് പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. പെൺകുട്ടിയും സഹോദരനും ബസിൽ ഇവിടെയെത്തുമ്പോൾ നേരം ഇരുട്ടി. പ്രദേശത്ത് ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു.
മഴ നനയാതെ അടുത്തുള്ള സ്കൂൾ കെട്ടിടത്തിൽ കയറി നിൽക്കാൻ ബസ് സ്റ്റോപ്പിന് സമീപത്തുണ്ടായിരുന്ന അഞ്ചംഗ സംഘം പെൺകുട്ടിയോടും സഹോദരനോടും നിർദേശിച്ചു. കുറച്ചു സമയത്തിനു ശേഷം സ്കൂൾ കെട്ടിടത്തിൽ എത്തിയ യുവാക്കൾ സഹോദരനെ അതിക്രൂരമായി മർദിച്ചു. പെൺകുട്ടിയെ ചവിട്ടിവീഴ്ത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി കുതറി ഓടുകയും സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടുകയും ചെയ്തു. സഹായത്തിനായുള്ള സഹോദരന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ രക്ഷപ്പെട്ടു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവ ഗുരുതമായി തുടരുകയാണ്.
Published by:Amal Surendran
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.