ഇന്റർഫേസ് /വാർത്ത /Crime / 14 വർഷം മുൻപ് കുട്ടി മുങ്ങിമരിച്ച സംഭവം; കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

14 വർഷം മുൻപ് കുട്ടി മുങ്ങിമരിച്ച സംഭവം; കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

2019ൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു.

2019ൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു.

2019ൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: 14 വർഷം മുൻപ് ബാലനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. പാങ്ങോട് ഭരതന്നൂർ രാമരശ്ശേരി വിജയ വിലാസത്തിൽ വിജയകുമാറിന്റെയും ഷീജയുടെയും മകൻ ആദർശ് വിജയ്(14) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം 2019ൽ നടത്തിയ റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ ക്രൈംബ്രാഞ്ചിനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് റിപ്പോർട്ട് കുടുംബത്തിനു കൈമാറിയത്.  മുങ്ങിമരണമെല്ലന്നും ആന്തരിക അവയങ്ങളിൽ കുളത്തിലെ വെള്ളമില്ലെന്നും റിപ്പോർട്ടിലുണ്ട്‌.

Also read-കോഴിക്കോട് 15-കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

2009 ഏപ്രിൽ അഞ്ചിനു വൈകിട്ട് 3ന് വീട്ടിൽ നിന്നു പാൽ വാങ്ങാൻ പോയ കുട്ടിയെ 800 മീറ്റർ അകലെ രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും നട്ടെല്ലിനും ക്ഷതമേറ്റിരുന്നു എന്നുണ്ടായിരുന്നു.  എന്നാൽ കുളത്തിനരികിൽ മൃതദേഹം കിടന്നിരുന്നതിനാൽ മുങ്ങി മരണമെന്നായിരുന്നു പൊലീസ്‌ നിഗമനം.

First published:

Tags: Murder, Post mortem report, Thiruvananthapuram