കൊല്ലം: തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതി മുന്‍പും ബലാത്സംഗക്കേസിൽ അറസ്റ്റിലായിരുന്നതായി പൊലീസ്. കൊല്ലം പത്തനാപുരം സ്വദേശി 28 കാരൻ അനീഷാണ് കേസിൽ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതി അനീഷ് ധരിച്ച കാക്കി പാന്റ്സ് കേസില്‍ പ്രധാന തെളിവായി.
അനീഷിന്റെ ചെരുപ്പും പെയിന്റിങ് തൊഴിലാളിയെന്ന നിഗമനത്തിലേക്ക് എത്തിച്ചുിരുന്നു.കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ബലാത്സംഗ കേസ് പ്രതിയാണ് അനീഷ്. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് ഇയാളുടെ രീതി.
Also Read-തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ
തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം നടത്തി. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.
റെയിൽവേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പിടിയിലായ പ്രതിയ്ക്കെതിരെ കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.