HOME /NEWS /Crime / ഐസ്ക്രീമിൽ വിഷം കലർത്തിയത് കുട്ടിയുടെ മാതാവിനെ കൊലപ്പെടുത്താൻ; പിതൃസഹോദരി അറസ്റ്റിൽ

ഐസ്ക്രീമിൽ വിഷം കലർത്തിയത് കുട്ടിയുടെ മാതാവിനെ കൊലപ്പെടുത്താൻ; പിതൃസഹോദരി അറസ്റ്റിൽ

ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പ്രതി നൽകിയ മൊഴി

ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പ്രതി നൽകിയ മൊഴി

ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പ്രതി നൽകിയ മൊഴി

  • Share this:

    കോഴിക്കോട്: കൊയിലാണ്ടിയിൽ ഐസ്ക്രീമിൽ വിഷം കലർത്തി 12 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പിതൃസഹോദരി ലക്ഷ്യമിട്ടത് കുട്ടിയുടെ മാതാവിനെയാണെന്ന് മൊഴി. 38കാരിയായ താഹിറയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവ് കോറോത്ത് മുഹമ്മദലിയുടെ സഹോദരിയാണ് താഹിറ.

    കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന തർക്കങ്ങളെ തുടർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് താഹിറയുടെ പ്രാഥമികമൊഴി. ഐസ്ക്രീമിൽ എലിവിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പ്രതി നൽകിയ മൊഴി. മാതാവ് മറ്റു രണ്ടു കുട്ടികൾക്കൊപ്പം പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്കു പോയിരുന്നതിനാൽ ഐസ്ക്രീം കഴിച്ചില്ലായിരുന്നു. വീട്ടിലെ ഫ്രിജിൽനിന്ന് കുട്ടി ഒറ്റയ്ക്ക് ഐസ്ക്രീം എടുത്തു കഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

    Also Read-ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12കാരൻ മരിച്ചത് കൊലപാതകമെന്ന് സംശയം; പിതാവിന്റെ സഹോദരി കസ്റ്റഡിയിൽ

    കൊലപാതകം നടത്താൻ പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ചങ്ങരോത്ത് എംയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഹസന്‍ റിഫായിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം

    Also Read-കോഴിക്കോട് ഐസ്‌ക്രീം കഴിച്ചശേഷം ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

    കുട്ടി ഞായറാഴ്ച വൈകിട്ട് ഐസ്‌ക്രീം കഴിച്ചിരുന്നു. പിന്നീട് ഛർദി അനുഭവപ്പെട്ടതിനെത്തുടർന്ന് വീടിനു സമീപത്തെ ക്ലിനിക്കിലും പിന്നീട് മേപ്പയ്യൂരിലും ചികിത്സതേടി. തിങ്കളാഴ്ച പുലര്‍ച്ച അസ്വസ്ഥതകള്‍ വർധിച്ചു. ഇതേതുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

    First published:

    Tags: Arrest, Crime, Ice cream, Kozhikode, Murder, Poison