കണ്ണൂർ: സഹോദരനെ അറസ്റ്റ് ചെയ്തതിന് പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ട പ്രതി അറസ്റ്റിൽ. വളപട്ടണം പൊലീസ് സ്റ്റേഷനിൽ നിർത്തിയിട്ട അഞ്ചു വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ കാപ്പ കേസ് പ്രതി ഷെമീമിനെ(ചാണ്ടി ഷമീം-42) പൊലീസ് അറസ്റ്റ് ചെയ്തത്.
സഹോദരനെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു ഇതിൽ പ്രകോപിതനായാണ് പ്രതി പൊലീസ് സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിട്ടത്. വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്കാണ് ഇയാൾ തീയിട്ടത്. ഇതിൽ ഷെമീമിന്റേയും വാഹനമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജീപ്പ്, കാർ, ബൈക്ക് എന്നിവ പൂർണമായും, മറ്റൊരു കാറും, സ്കൂട്ടറും ഭാഗികമായും കത്തി നശിച്ചു.
കപ്പ ചുമത്തപ്പെട്ട ഷെമീമിന്റെ പേരിൽ 23 കേസുകളുണ്ട്. പുലർച്ചെ അഞ്ചിനാണ് സംഭവം. ഷെമീർ സ്റ്റേഷനിലെത്തി വാഹനങ്ങൾക്ക് തീയിടുകയായിരുന്നു. തുടർന്ന് രാവിലെ മുതൽ ഷെമീമിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ പതിനൊന്നോടെ വീടിനു സമീപത്തുള്ള കോട്ടക്കുന്നിൽ വച്ചാണ് ഷെമീം പിടിയിലായത്.
വളപട്ടണം സ്റ്റേഷനിലെത്തി പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു ഷമീമിനും സഹോദരൻ ഷംസീനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. നിരന്തരം പൊലീസ് വീട്ടിലെത്തുന്നത് എന്തിനെന്നറിയാൻ സ്റ്റേഷനിലെത്തിയ ഷംസീനും ഷമീമും പൊലീസുകാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിടിവലിയിൽ എസ്ഐ: പി.കെ.സന്തോഷിനു പരുക്കേൽക്കുകയും ചെയ്തു. ഇതിനു ശേഷം ഷമീം സ്കൂട്ടറിൽ കടന്നു കളഞ്ഞു. ഷംനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സഹോദരനെ അറസ്റ്റ് ചെയ്തതിനും മർദിച്ചതിനും പ്രതിഷേധിച്ചാണ് വാഹനങ്ങൾക്ക് തീയിട്ടതെന്ന് ഷമീം മൊഴി നൽകിയിട്ടുണ്ട്. ‘എന്റെ എട്ടനെ തൊട്ടവന്മാരുടെ കൈവെട്ടുമെന്നും അത് ഏതു പൊലീസായാലും പട്ടാളമായാലും ശരിയെന്നും’ ഇന്നലെ രാവിലെ ഷമീം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. വാഹനം കത്തിച്ച ശേഷമാണിതെന്നു പൊലീസ് കരുതുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.