കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ 23 വയസ്സുകാരനെ മർദിച്ചെന്ന കേസിൽ പാലാ വള്ളിച്ചിറ മാങ്കൂട്ടത്തിൽ ഫെമിൽ തോമസ് (20), പാലാ മംഗലത്ത് ഇമ്മാനുവൽ ജോസഫ് (21), പാലാ ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേൽ മിഥുൻ സത്യൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ പരിചയപ്പെടുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. ഈ വിവരം യുവതി ഫെമിലിനെ അറിയിച്ചു. തുടർന്ന് യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയെന്ന വ്യാജേന ഫെമിലും സുഹൃത്തുക്കളും ചേർന്ന് സന്ദേശങ്ങൾ അയച്ചു. നേരിൽ കാണണമെന്നും അറിയിച്ചു.
Also Read-
കീബോർഡ് പഠിക്കാനെത്തിയ 16-കാരിയെ പലതവണ പീഡിപ്പിച്ചു; സംഗീത അധ്യാപകന് ജീവപര്യന്തം തടവ്
തുടര്‍ന്ന് ചോറ്റിക്കു സമീപമുള്ള സ്ഥലത്ത് കണ്ടുമുട്ടാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഇവിടെ എത്തിയ യുവാവിനെ മൂവരും ചേർന്ന് മർദിക്കുകയും തുടർന്ന് കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ചതായും പോലീസ് പറയുന്നു. സംഭവം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടർന്ന് യുവാവിനെ ഇറക്കിയ ശേഷം പാലായിലേക്ക് തിരികെ പോകുന്നതിനിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. വധശ്രമത്തിനു കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻഡ് ചെയ്തു.
വാട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ടു; പത്താം ക്ലാസുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡപ്പിച്ച യുവാവ് അറസ്റ്റില്‍. കന്യാകുമാരി , കൊല്ലങ്കോട്, വിളവൻ കോട് സ്വദേശി വിഷ്ണു (24) വിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് മാസം 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്.
Also Read- സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ Dysp മാരുടെ നേതൃത്വത്തില്‍ പുതിയ സംഘം
പെൺകുട്ടിയ്ക്ക് ഓൺലൈനിലൂടെയുള്ള പഠന ആവശ്യത്തിനായി രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. പെൺകുട്ടിയെ വാട്സാപ്പിലൂടെ പരിചയപ്പെട്ട ശേഷം കുട്ടിയുടെ വീട്ടിലെത്തി. വീട്ടിൽ വച്ചാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
Also Read- ബലാൽസംഗ ഭീഷണി മുതൽ ഗോരഖ്നാഥ് ആക്രമണം വരെ; ഐഐടി വിദ്യാർത്ഥികൾ പ്രതികളായ കുപ്രസിദ്ധ ക്രിമിനൽ കേസുകൾ
പിന്നീട് യുവാവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി രക്ഷിതാക്കളോട് പീഡന വിവരം പറയുകയും രക്ഷിതാക്കൾ കിളിമാനൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.