ഇന്റർഫേസ് /വാർത്ത /Crime / റേഷനരികടത്ത് കൊലക്കേസിലെ പ്രതികളടക്കം നാലു പേര്‍ കന്യാകുമാരിയില്‍ പിടിയില്‍

റേഷനരികടത്ത് കൊലക്കേസിലെ പ്രതികളടക്കം നാലു പേര്‍ കന്യാകുമാരിയില്‍ പിടിയില്‍

ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ അരുളപ്പൻ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്

  • Share this:

സജ്ജയ കുമാർ

കന്യാകുമാരി: റേഷനരിക്കടത്തുമായി ബന്ധപ്പെട്ട കൊലപാതക കേസിലെ പ്രതികളടക്കം നാലു പേര്‍ കന്യാകുമാരിയില്‍ അറസ്റ്റില്‍.  ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി പത്തോളം മോഷണകേസിൽ പ്രതികളാണ് ഇവര്‍. ചെമ്മൻകാല, കല്ലാംപൊറ്റവിള സ്വദേശി ക്ലൈൻ (23), കാപ്പിക്കാട്, മാരായപുരം സ്വദേശി മഹേന്ദ്ര കുമാർ (49), താമരക്കുളം,വാട്ടർ ടാങ്ക് റോഡ് സ്വദേശി കാർത്തിക് സെൽവം (27), തൃപ്പരപ്പ് സ്വദേശി ജഗൻ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Also Read – കന്യാകുമാരിയില്‍ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച യുവതിയെ വീണ്ടും മര്‍ദ്ദിച്ചെന്ന് പരാതി

ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ അരുളപ്പൻ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ  ക്ലൈനും മഹേന്ദ്രകുമാറുമാണ് റേഷന്‍ അരിക്കടത്ത് കൊലക്കേസിലെ പ്രതികള്‍. ഇവരില്‍ നിന്നു സ്വർണാഭരണങ്ങൾ, 1,000 കിലോ റബ്ബർ ഷീറ്റ്, നാലു വാർപ്പ്, ഉരുളി, തുടങ്ങിയവ പൊലീസ് കണ്ടെടുത്തു. കുലശേഖരം സ്റ്റേഷനിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

First published:

Tags: Arrest, Kanyakumari