പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡപ്പിച്ച യുവാവ് അറസ്റ്റില്‍. കന്യാകുമാരി , കൊല്ലങ്കോട്, വിളവൻ കോട് സ്വദേശി വിഷ്ണു (24) വിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് മാസം 14ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയാണ് പെണ്‍കുട്ടിയും യുവാവും പരിചയപ്പെടുന്നത്.
പെൺകുട്ടിയ്ക്ക് ഓൺലൈനിലൂടെയുള്ള പഠന ആവശ്യത്തിനായി രക്ഷിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. പെൺകുട്ടിയെ വാട്സാപ്പിലൂടെ പരിചയപ്പെട്ട ശേഷം കുട്ടിയുടെ വീട്ടിലെത്തി. വീട്ടിൽ വച്ചാണ് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
പിന്നീട് യുവാവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ പെൺകുട്ടി രക്ഷിതാക്കളോട് പീഡന വിവരം പറയുകയും രക്ഷിതാക്കൾ കിളിമാനൂർ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വെള്ളം ചോദിച്ച് വീട്ടിലെത്തി; 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: വർക്കല സ്വദേശിയായ 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി. വീട്ടിൽ ആരുമില്ലായിരുന്ന നേരം വെള്ളം ചോദിച്ച് വരുകയും വെള്ളം കൊടുത്ത സമയം കടന്നുപിടിച്ച് പീഡിപ്പിക്കുകയുമായിരുന്നു. വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ അബ്ദുൽ സലാം മകൻ റാഫി (43)ആണ് പിടിയിലായത്. പ്രതി ഇപ്പോൾ ഇപ്പോൾ വലയന്റെകുഴി ലക്ഷം വീട് കോളനിയിൽ താമസിച്ചു വരികയാണ്.
കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരനാണ് അച്ഛനോടൊപ്പം ജോലിക്ക് പോകുന്ന പ്രതി മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മത്സ്യത്തൊഴിലാളികളായി പൊലീസ്; മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ച പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പിടികൂടി
കണ്ണൂർ: പഴയങ്ങാടിയില്‍ മൂന്ന് വിദ്യാര്‍ഥികളെ ലൈഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതിയെ തമിഴ്നാട്ടില്‍ നിന്ന് പഴയങ്ങാടി പൊലീസ് പിടികൂടി. കോഴിക്കോട് മടവൂര്‍ സ്വദേശിയും തലശ്ശേരി ഗോപാല്‍പേട്ടയിലെ താമസക്കാരനുമായ പി.വി.റഷീദിനെ (50)യാണ് പൊലീസ് (police) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ മാറിമാറി വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ പുതിയങ്ങാടിയില്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരുകയായിരുന്നു. പീഡന പരാതി ഉയന്നതോടെ പ്രതി കടന്ന് കളയുകായിരുന്നു.
ഇയാള്‍ തമിഴ്നാട് രാമനാഥപുരം ജില്ലയിലെ ഏര്വാടിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ വേഷത്തിലെത്തിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പ്രതിയെ നാട്ടിലെത്തിച്ചത്.
ഡിവൈ.എസ്.പി. സ്ക്വാഡിലെ എ.എസ്.ഐ.മാരായ എം.പി.നികേഷ്, കെ.വി.മനോജന്, കെ.പി.സയ്ദ്, സീനിയര്‍ സി.പി.ഒ. ഷിജോ അഗസ്റ്റിന് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.