തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതികള്‍ പിടിയിൽ. കാര്‍ യാത്രക്കാരായ ഷംനാദ്, അഖില്‍ എന്നിവരെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ചാത്തനൂര്‍ സ്വദേശി അഖില്‍ കൃഷ്ണയെയാണ് കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
നെടുമങ്ങാടു പഴക്കുറ്റിയിൽ കാര്‍ അലക്ഷ്യമായി മറ്റു വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അഖില്‍ ഇത് ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായി ബൈക്കിന് കുറുകെ കാര്‍ നിര്‍ത്തി അഖില്‍ കൃഷ്ണയെ കയ്യേറ്റം ചെയുകയായിരുന്നു. എന്നാല്‍ ബൈക്ക് എടുത്ത് അഖില്‍ കൃഷ്ണ മുന്നോട്ടുപോയി. പിന്നാലെ പിന്തുടര്‍ന്ന പ്രതികള്‍, ബൈക്ക് ഇടിച്ചിട്ട ശേഷം അതിവേഗം കാര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.