• HOME
  • »
  • NEWS
  • »
  • crime
  • »
  • കുഞ്ഞു വേണമെന്ന് പറഞ്ഞ 51-കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന യുവാവിന് ജാമ്യം

കുഞ്ഞു വേണമെന്ന് പറഞ്ഞ 51-കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന യുവാവിന് ജാമ്യം

കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശം നല്‍കി

  • Last Updated :
  • Share this:
    കൊച്ചി: വിവാഹം നടന്ന് 2 മാസത്തിനുശേഷം ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശി ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് അരുണിന് (29) ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശം നല്‍കി. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം.

    2020 ഒക്ടോബറിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ശാഖാകുമാരി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് ഭര്‍ത്താവ് അരുണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 ഡിസംബറിലായിരുന്നു സംഭവം. തുടര്‍ന്ന് അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കി. ഇതിനെതിരേ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും ഹര്‍ജി നല്‍കി.

    Also Read:- മൊബൈൽ ബാർ, മദ്യം ഗ്ലാസിൽ ഒഴിച്ചുകൊടുത്ത് വിൽപന; 37കാരി പിടിയിൽ


    തുടര്‍ന്ന് സെഷന്‍സ് കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു. അരുണ്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും പരിഗണിച്ച സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെച്ചു.പത്തുദിവസത്തിനകം ജാമ്യത്തിനായി സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാം. അതുവരെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശിച്ചു. തുടര്‍ന്ന് അരുണ്‍ നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി ഇപ്പോള്‍ പരിഗണിച്ചത്.

    ഓട്ടോ വഴി തിരിച്ചുവിട്ട് യാത്രക്കാരിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോഡ്രൈവർ പിടിയിൽ


    മലപ്പുറം: ഓട്ടോ വഴി തിരിച്ചുവിട്ട് യുവതിയെ ബാലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ പിടിയിൽ. മലപ്പുറം വഴിക്കടവിലാണ് യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ പിടിയിലായത്. മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.

    Also Read :- ഫോളോവേഴ്‌സിന്റെ എണ്ണംകൂട്ടാൻ ഭാര്യ കുളിക്കുന്നത് പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് യുവാവ് അറസ്റ്റിൽ


    കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു യുവതി. വഴിക്കടവിൽ നിന്നാണ് ഓട്ടോയിൽ കയറിയത്. യുവതി കയറിയതിനു പിന്നാലെ ഓട്ടോ ഡ്രൈവർ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുൾ കുന്ന് എന്ന സ്ഥലത്തെ കാട്ടിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

    യുവതി നൽകിയ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ, എസ്.ഐ.മാരായ ഒ.കെ. വേണു, കെ.ജി. ജോസ്. സിവില്‍ പോലീസ് ഓഫീസര്‍മാരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത, പ്രസാദ്, ജിതിന്‍, ജോബിനി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Arun krishna
    First published: