തിരുവനന്തപുരം: പോലീസ് സ്റ്റേഷനുള്ളില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്ക് ഇടയാക്കി. ലോക്കപ്പിലെ ടൈൽ പൊട്ടിച്ച് കൈയിലെ ഞരമ്പ് മുറിച്ച പ്രതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. ആര്യനാട് സ്വദേശി കുഞ്ഞുമോനാണ് (24) സ്റ്റേഷനിലുള്ളില്‍ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാലമോഷണ കേസില്‍ കുഞ്ഞുമോനും ഭാര്യയും സഹായിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയത്.
കുഞ്ഞുമോന്റെ ഭാര്യയുടെ പേരില്‍ സ്വര്‍ണ്ണം പണയം വെച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി ഭാര്യവീടിന് സമീപത്ത് താമസിക്കുന്ന സ്ത്രീയുടെ മാല മോഷ്ടിക്കുന്നതിന് ഇയാള്‍ മറ്റൊരാൾക്ക് ക്വട്ടേഷൻ നൽകിയിരുന്നു. ഈ സംഭവത്തിൽ കുഞ്ഞുമോനും ഭാര്യയും സഹായിയും അറസ്റ്റിലായത്. മാലമോഷണത്തിന് പുറമെ മയക്കുമരുന്ന്, കഞ്ചാവ് വിതരണം ഉൾപ്പടെ നിരവധി കേസുകള്‍ കുഞ്ഞുമോനെതിരെ ഉണ്ട്.
സ്ഥിരമായി കുഞ്ഞുമോന് കഞ്ചാവ് നല്‍കിയിരുന്ന രണ്ടുപേരെയാണ് സ്വർണമാല മോഷ്ടിക്കാനായി ഏര്‍പ്പാടാക്കിയത്. തുടര്‍ന്ന് ഇവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുമോനെ കുറിച്ചുള്ള വിവരം ലഭിച്ചതോടെ പോലീസ് ഇയാളെയും ഭാര്യയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാര്യയ്ക്കൊപ്പം അറസ്റ്റിലായ കുഞ്ഞുമോന് സ്റ്റേഷനിലെ ലോക്കപ്പിലെ ടൈല്‍ ഇളക്കിയെടുത്ത് കൈമുറിച്ച് അത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരം രൂപയുടെ ക്ഷേത്രോപകരണങ്ങളും കവര്‍ന്ന രണ്ടു പേര് പിടിയില്‍
അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരം രൂപയുടെ ക്ഷേത്രോപകരണങ്ങളുമായി രണ്ടു പേര് പിടിയില്‍(Theft). മേലാറ്റൂര്‍ സ്വദേശിയായ മന്‍സൂര്‍, അബ്ദു എന്നിവരാണ് അറസ്റ്റിലായത്. പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം(Theft) നടന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഭണ്ഡാരത്തിന്റേയും ഓഫീസ് മുറിയുടേയും പൂട്ട് തകര്‍ത്തായിരുന്നു കവര്‍ച്ച. ഭണ്ഡാരത്തില് നിന്നും പണവും അമ്പതിലധികം നിലവിളക്കുകളും മറ്റ് ക്ഷേത്ര ഉപകരണങ്ങള്‍ മോഷണം പോയതായി ക്ഷേത്രഭാരവാഹികള്‍ മേലാറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Also Read-Arrest | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽ
മേലാറ്റൂര്‍ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മുന്‍പ് ഇത്തരം കേസുകളില്‍ പ്രതിയായവരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷണം പോയ വസ്തുക്കള്‍ ചാക്കിലാക്കി ഒളിപ്പിച്ച നിലയില്‍ റെയില്‍വേ സ്റ്റേഷനുസമീപത്തെ പഴയ കെട്ടിടത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.
പ്രതികള്‍ കുറ്റസമതമൊഴി നല്‍കിയെന്ന് പൊലീസ് അറിയിച്ചു. മറ്റു ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നതു കൂടി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.