നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന്‍റെ കൈയിൽ കടിച്ച് പ്രതി ഓടിരക്ഷപെട്ടു

    അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പൊലീസിന്‍റെ കൈയിൽ കടിച്ച് പ്രതി ഓടിരക്ഷപെട്ടു

    പൊലീസ് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആദ്യം പ്രതികൾ കല്ലെറിയുകയായിരുന്നു. എന്നാൽ കല്ലേറ് വകവെക്കാതെ സ്റ്റാനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കൈയിൽ കടിച്ചത്.

    Stan-Thiruvalla

    Stan-Thiruvalla

    • Share this:
      പത്തനംതിട്ട: അറസ്റ്റു ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ കടിച്ച ശേഷം വെട്ടുകേസിലെ പ്രതി ഓടി രക്ഷപെട്ടു. തിരുവല്ല കുളയക്കാട് മുണ്ടപ്പള്ളി തറയില്‍ സനല്‍ ജോസഫിനെ (36) വെട്ടിയ കേസിലെ പ്രതിയായ സ്റ്റാൻ എന്ന യുവാവാണ് നവീൻ എന്ന പൊലീസ് കോൺസ്റ്റബിളിന്‍റെ കൈയിൽ കടിച്ച ശേഷം ഓടി രക്ഷപെട്ടത്. പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന കെ. എ. പി. ബറ്റാലിയിനിലെ നന്ദുവിന് ഏറുകൊണ്ടും പരിക്കേറ്റു.

      സ്റ്റാനും സഹോദരന്‍ സ്റ്റോയിയും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് അയല്‍വാസിയായ സനലിനെ കഴിഞ്ഞദിവസം വടിവാൾ കൊണ്ട് ആക്രമിച്ചിരുന്നു. കൈകാലുകള്‍ക്ക് വെട്ടേറ്റ സനല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് പ്രതികൾ ആക്രമിച്ചത്.

      കഴിഞ്ഞ ദിവസം വൈകിട്ട് തിരുവല്ല എസ്.ഐ. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആദ്യം പ്രതികൾ കല്ലെറിയുകയായിരുന്നു. എന്നാൽ കല്ലേറ് വകവെക്കാതെ സ്റ്റാനെ പിടികൂടാൻ നവീൻ ശ്രമിക്കുന്നതിനിടെയാണ് കൈയിൽ കടിച്ചത്. തുടര്‍ന്ന് സ്റ്റാൻ ഓടി രക്ഷപ്പെടുകയും ചെയ്തു. പൊലീസ് പ്രദേശത്ത് അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനിടെ സ്റ്റോയിയെ പോലീസ് അറസ്റ്റ്‌ചെയ്തു.

      വിവാഹത്തിനെത്തിയ യുവാവുമൊത്ത് വധുവിന്‍റെ സഹോദരി ഒളിച്ചോടിയതായി പരാതി

      വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവല്ലയിലെത്തിയ കുടുംബ സുഹൃത്ത് വധുവിന്‍റെ സഹോദരിക്കൊപ്പം ഒളിച്ചോടിയതായി പരാതി. പത്തൊമ്പതുകാരിയായ യുവതിക്കൊപ്പമാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ യുവാവ് ഒളിച്ചോടിയത്. മകളെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ മാതാപിതാക്കൾ തിരുവല്ല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

      Also Read- കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പതിനാറുകാരിയ്ക്ക് ലൈംഗിക പീഡനം; ജീവനക്കാരൻ അറസ്റ്റിൽ

      വധുവിന്‍റെ കുടുംബവുമായി ഏറെ അടുപ്പമുണ്ടായിരുന്ന യുവാവ് നാലു ദിവസം മുമ്പ് തന്നെ വിവാഹത്തിനെത്തിയിരുന്നു. യുവതിയെയും അമ്മയെയും കൂട്ടി ഷോപ്പിങ്ങിനെന്ന വ്യാജേന വെള്ളിയാഴ്ച തിരുവല്ലയിൽ കാറിലെത്തിയ യുവാവ് ഇരുവരെയും റോഡിലിറക്കി. കുരിശു കവലയിലെ ജൂവലറിയില്‍ കയറിയ മാതാവിനോട് സമീപത്തെ കമ്ബ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞാണ് യുവതി കടന്നു കളഞ്ഞത്.

      ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാത്തതിനാൽ മാതാവ് ഫോണിൽ വിളിച്ചു നോക്കി. അപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. യുവതിയുടെ പിതാവ് തിരുവല്ലയിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബ സുഹൃത്തായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന വിവരം പിന്നീട് വീട്ടുകാർക്ക് ലഭിച്ചു. യുവതിയെയും യുവാവിനെയും കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

      ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ പോക്സോ കേസ്; ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ വധശ്രമക്കേസ്

      ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന‍്റെ പരാതിയിൽ ഭാര്യക്കുമെതിരെ കേസെടുത്ത് മലയിൻകീഴ് പൊലീസ്. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ്​ പീഡിപ്പിക്കാൻ ശരമിച്ചുവെന്ന പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കേസെടുത്തത്. അതേസമയം, തന്നെ ​വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസും രജിസ്റ്റർ ചെയ്തു.

      2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ്​ പരസ്​പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്​. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44 കാരിയായ ഭാര്യ തൃശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.

      മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി. ഇരു പരാതികളിലും മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.
      Published by:Anuraj GR
      First published:
      )}