• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു; ദുരൂഹതയെന്ന് ആരോപണം

News18 Malayalam
Updated: May 9, 2018, 8:19 PM IST
ചികിൽസയിലിരിക്കെ റിമാൻഡ് പ്രതി മരിച്ചു; ദുരൂഹതയെന്ന് ആരോപണം
only for representation
News18 Malayalam
Updated: May 9, 2018, 8:19 PM IST
തിരുവനന്തപുരം: റിമാൻഡ് പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. കൊട്ടാരക്കര സ്വദേശി മനുവിന്റെ മരണം പൊലീസ് മർദ്ദനത്തെത്തുടർന്നാണെന്ന് ബന്ധുക്കൾ പരാതി നൽകി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വാറ്റ് ചാരായ കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത മനുവിനെ ഈ മാസം ഒന്നിനാണ് റിമാൻഡ് ചെയ്യുന്നത്. രണ്ടാം തീയതി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണ വിവരം വീട്ടുകാരെ അറിയിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നില്ല. മനുവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം മെഡിക്കല്‍ കൊളേജിലെത്തി മനുവിനെ സന്ദര്‍ശിച്ചപ്പോള്‍ തീരെ അവശനായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കി.

അതേസമയം മനു മദ്യത്തിന് അടിമയായിരുന്നെന്നും, റിമാൻഡിലായി തുടര്‍ ദിവസങ്ങളില്‍ മദ്യം ലഭിക്കാത്തതിന്റെ മാനസിക-ശാരീരിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
First published: May 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...