D. സജ്ജയ കുമാർ, കന്യാകുമാരികന്യാകുമാരി : കവർച്ചാക്കേസില്‍ വിചാരണ നടക്കുന്നതിനിടെ മദ്യപിക്കാനായി കോടതിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി പോലീസ്. പാറശാല, നെടുവിള സ്വദേശി സുരേന്ദ്രന്റെ മകൻ ബാബുവാണ് (54) അറസ്റ്റിലായത്. 2013 ല്‍ ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയെ 2007ല്‍ മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കവര്‍ച്ച കേസിന്‍റെ വിചാരണക്കായി കുഴിത്തുറ കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവമുണ്ടായത്.
2018 മുതല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതിയെ കഴിഞ്ഞ 11നാണ് വിചാരണക്കായി കുഴിത്തുറയില്‍ എത്തിച്ചത്. കോടതി നടപടികൾ ആരംഭിച്ചപ്പോൾ പൂജപ്പുര സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ ബാബുവിനെ കൈവിലങ്ങഴിച്ച് കോടതി മുറിക്കുള്ളിലേക്ക് കയറ്റി നിര്‍ത്തിയതിന് പിന്നാലെ ഇയാൾ കോടതി മുറിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
Also Read-
കരിപ്പൂരിൽ പൊലീസിന്റെ സ്വർണവേട്ട തുടരുന്നു ; ഇന്ന് പിടികൂടിയത് രണ്ടരക്കിലോ സ്വർണ മിശ്രിതംപ്രതിക്കൊപ്പം എസ്കോർട്ട് വന്ന കേരള പോലീസ് ഉദ്യോഗസ്ഥരും കുഴിത്തുറ കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും ബാബുവിനെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് കേരള പോലീസ് ഉദ്യോഗസ്ഥർ കളിയിക്കാവിള സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നിർദേശ പ്രകാരം കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിൽ രണ്ട് പ്രത്യേകസംഘം രൂപീകരിച്ച് തിരച്ചിൽ നടത്തി വന്നിരുന്നു. ഇതിനിടെ ബാബു നാഗർകോവിൽ, ഇരുളപ്പപുരത്തുള്ള ബന്ധുവീട്ടിൽ ഉണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അന്വേഷണ സംഘം വെളുപ്പിനെ 4 മണിയോടെ പ്രതിയെ അറസ്റ്റ് ചെയ്തു.
കോടതിയിൽ നിന്ന് ചാടിയ പ്രതി പാറശാലയിലെ വീട്ടിലെത്തി അടുത്തുള്ള ബന്ധുവിന്റെ കൈയിൽ നിന്ന് 2000 രൂപ വാങ്ങിയ ശേഷം വിദേശ മദ്യഷോപ്പിൽ നിന്ന് മദ്യവും വാങ്ങി. തുടർന്ന് ബസിൽ നാഗർകോവിലിലെ ബന്ധുവിന്റെ വീട്ടിൽ എത്തി.മദ്യപിക്കാനും ബന്ധുക്കളെ കാണാനും വേണ്ടിയാണ് കോടതിയിൽ നിന്ന് രക്ഷപ്പെട്ടതെന്നും അല്ലാതെ മറ്റ് ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുടുംബവഴക്ക്: പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നുപാലക്കാട് (Palakkad) കൊടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊന്നു (husband killed wife). മണ്ണാർക്കാട് നാട്ടുകല്ലിന് സമീപം കൊടക്കാട് സ്വദേശി ആയിഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയോടുള്ള സംശയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക സൂചനയെന്ന് നാട്ടുകൽ സിഐ പറഞ്ഞു.
ഇരുവരും തമ്മിൽ കുടുംബ വഴക്ക് പതിവാണെന്ന് സമീപവാസികൾ പറയുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെ വീടിന് പുറക് വശത്ത് വെച്ച് മരവടി കൊണ്ട് തലക്കടിയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ആയിഷ കൊല്ലപ്പെട്ടു. ഹംസ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ഇയാൾ പൊലീസിൽ കീഴടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.