ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ നിന്ന് അടിപിടി കേസ് പ്രതി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് ഇന്ന് രാവിലെ ജയിലിന്റെ മതില് ചാടി രക്ഷപെട്ടത്.
സെല്ലിൽ നിന്ന് കുളിക്കാൻ പോയ പ്രതി വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപെടുകയായിരുന്നു. ഇയാളെ പിടികൂടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.