• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| പേട്ട റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരനെ കുത്തിക്കൊന്ന സംഭവം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും 

Murder| പേട്ട റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരനെ കുത്തിക്കൊന്ന സംഭവം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും 

പ്ലാറ്റ്ഫോമിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും.

  • Share this:
    തിരുവനന്തപുരം: പേട്ട റെയിൽവേ സ്‌റ്റേഷൻ (Thiruvananthapuram Pettah railway station) പ്ലാറ്റ്ഫോമിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും. കടകംപള്ളി വില്ലേജിൽ ആനയറ മുഖക്കാട് തോപ്പിൽ ലൈനിൽ റ്റി.സി.76/192 കിഴക്കേത്തോപ്പിൽ വീട്ടിൽ കുഞ്ഞനാശാരി മകൻ പ്രദീപാണ് (54) പ്രതി. 2016 മാർച്ച് 17 നാണ് സംഭവം.

    ഐപിസി സെക്ഷൻ 302, 324 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പിഴ തുക ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധികം കഠിന തടവും കൂടാതെ 324 വകുപ്പ് അനുസരിച്ച് ഒരു വർഷം വെറും തടവും 5000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം രണ്ടാം അഡീ.സെഷൻസ് കോടതി ജഡ്‌ജി എ.എസ്.മല്ലികയുടേതാണ് ഉത്തരവ്.

    Also Read-വീട്ടമ്മയുടെ വീട്ടിൽ അക്രമം; മുൻ കാമുകൻ ബംഗാൾ സ്വദേശിയെ വെട്ടി; തടസം പിടിച്ച വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റു

    സംഭവ ദിവസം രാത്രി 9.20 മണിയോടെ പേട്ട റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റഫോമിലൂടെ നടന്നു പോയ യാത്രക്കാരനായ ബിനു (44) വിനെയാണ് കുത്തിക്കൊന്നത്. പ്രതി ബിനുവിനെ അസഭ്യം പറയുകയും ഇത് ബിനു ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ വിരോധത്തിൽ പ്രതി ബിനുവിനെ ചീത്ത വിളിച്ചുകൊണ്ട് സഞ്ചിയിൽ കരുതിയിരുന്ന കത്തിയെടുത്ത് ഇടത് കൈമുട്ടിൽ നിരവധി തവണ കുത്തി  പരിക്കേൽപിച്ചു. ബിനുവിന്റെ നെഞ്ചിലും വയറിലും നിരവധി തവണ ആഴത്തിൽ കുത്തി. സംഭവത്തിന് ശേഷം പ്രതി അവിടെനിന്നും ഓടി പോയി.

    Also Read-കാസർഗോഡ് ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ

    രക്തം വാർന്ന് കിടന്ന ബിനുവിനെ നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പേട്ട പോലീസ് പ്രതിയെ പിടികൂടി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ  2016 മെയ് 31 ന് സമർപ്പിച്ചു.

    പേട്ട റെയിൽവേ സ്‌റ്റേഷൻ കാന്റീൻ ജീവനക്കാരനായ രണ്ടാം സാക്ഷി വിനോദിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. 18 സാക്ഷികളെ വിസ്തരിച്ച കേസിൽ 31 രേഖകൾ, 26 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഭാഗം തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.എസ്.പ്രിയൻ,റെക്‌സ്.ഡി.ജി എന്നിവർ ഹാജരായി.
    Published by:Naseeba TC
    First published: