• HOME
  • »
  • NEWS
  • »
  • crime
  • »
  • ACCUSED HAVE BEEN ARRESTED ON INCIDENT YOUNG MAN HACKED TO DEATH IN ALAPUZHA 01 JS TV

വാട്സ്ആപ്പ് സന്ദേശത്തെ ചൊല്ലിയുള്ള കൊലപാതകം; മരണം തലയ്ക്കടിയേറ്റെന്ന് ദൃക്സാക്ഷി

അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന മാക്കേക്കടവ് കണിയാം ചിറ സുജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സാപ് സന്ദേശം അയച്ചത് സംബന്ധിച്ച ദിവസങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന മാക്കേക്കടവ് കണിയാം ചിറ സുജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സാപ് സന്ദേശം അയച്ചത് സംബന്ധിച്ച ദിവസങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന മാക്കേക്കടവ് കണിയാം ചിറ സുജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സാപ് സന്ദേശം അയച്ചത് സംബന്ധിച്ച ദിവസങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

  • Share this:
ആലപ്പുഴ:വാട്‌സാപ് സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചേര്‍ത്തലയില്‍ അഞ്ചംഗ സംഘം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വിപിന്‍ ലാല്‍ കൊല്ലപ്പെട്ടത് തലക്കടിയേറ്റ്. തലക്കടിയേറ്റ് നിലത്തു വീണ വിപിന്‍ ലാലിനെ ഭാര്യ രശ്മിയും കൂടെയുണ്ടായിരുന്ന വിവേകും ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ നില ഗുരുതരമായി. ചേര്‍ത്തലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുഹുത്തിനൊപ്പം റോഡരികില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടയില്‍ ആയിരുന്നു ആക്രമണം.അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന മാക്കേക്കടവ് കണിയാം ചിറ സുജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. വാട്‌സാപ് സന്ദേശം അയച്ചത് സംബന്ധിച്ച ദിവസങ്ങളായുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെ. ശുചി മുറി മാലിന്യം ശേഖരിക്കുന്ന ടാങ്കര്‍ ലോറി ഉടമയായ വിപിന്‍ ലാല്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ഓട്ടം പോകുന്നതിന് വേണ്ടി ജോലിക്കാരന്‍ വിവേകിനൊപ്പം (മനു) റോഡരികില്‍ നില്‍ക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.എല്ലാവരും മദ്യലഹരിയില്‍ ആയിരുന്നു.
വിവേകിന്റെ സഹോദരിയെക്കുറിച്ച് പരാമര്‍ശിക്കുന്ന വാട്‌സാപ് സന്ദേശം സംബന്ധിച്ച് വിപിന്‍ ലാലും വിവേകും സുഭാഷ് എന്നയാളുടെ വീട്ടിലെത്തി ചോദ്യം ചെയ്തിതിരുന്നു. സുഭാഷിന്റെ അച്ഛന്റ ഫോണില്‍ നിന്നാണ് സന്ദേശം ലഭിച്ചതെങ്കിലും അയച്ചത് സുഭാഷ് ആണെന്ന നിഗമനത്തിലായിരുന്നു ഇരുവരും. സന്ദേശത്തെ ചൊല്ലിയുള്ള തുടര്‍ തര്‍ക്കങ്ങളാണ് വിപിന്‍ ലാലിന്റെ കൊലപാതകത്തിലേക്ക് വരെ എത്താനായുള്ള പകയായത്
സുഭാഷിന്റെ സുഹൃത്താണ് അറസ്റ്റിലായ സുജിത്ത് .സുഭാഷ് ഉള്‍പ്പടെ നാല് പേര്‍ ഒളിവിലാണ്. തൈക്കാട്ട് ശ്ശേരി പഞ്ചായത്തിലെ പത്താം വാര്‍ഡ് പനിയാത്ത് കോളനിയിലെ കുടുംബ വീട്ടിലാണ് വിപിന്‍ ലാലും ഭാര്യയും രണ്ട് മക്കളും ഒരു വര്‍ഷമായി താമസിക്കുന്നത്.കോളനിയിലെ വീടിന് സമീപത്തായി ആയിരുന്നു ആക്രമണം.
ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ഭര്‍ത്താവ് വിപിന്‍ ലാലിനെ പിന്നീട് രശ്മി കണ്ടത് റോഡരികില്‍ അടിയേറ്റ് അവശ നിലയില്‍ കിടക്കുന്നതാണ്. സുഹൃത്തും ജോലിക്കാരനുമായ വിവേകിന്റെ ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് വര്‍ക്കുണ്ടെന്ന് പറഞ്ഞ് വിപിന്‍ ലാല്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്.സാധാരണ രാത്രി പതിനൊന്ന് വരെ ടി വി യും മൊബൈല്‍ ഫോണും നോക്കിയിരുന്ന ശേഷമാണ് ഉറങ്ങാറുള്ളതെന്ന് ഭാര്യ പറഞ്ഞു. ശുചി മുറി മാലിന്യം എടുക്കാനായി പലപ്പോഴും രാത്രിയും പുലര്‍ച്ചെയുമായാണ് ടാങ്കര്‍ ലോറിയില്‍ പോകാറുള്ളത്.ശനിയാഴ്ച രാത്രി വിവേകിന്റെ ഫോണ്‍ വന്നതിന് പിന്നാലെ സ്‌കൂട്ടറുമെടുത്ത് പോകുകയായിരുന്നു.
പുറത്തെ ബഹളം കേട്ട് രശ്മി വിപിന്റെ ഫോണില്‍ വിളിച്ചിരുന്നു. ഫോണ്‍ എടുത്തെങ്കിലും ബഹളമാണ് കേട്ടത്.പുറത്തേക്കിറങ്ങി നോക്കിയപ്പോള്‍ റോഡരികില്‍ ആള്‍ക്കൂട്ടമാണ് കണ്ടത്. ഓടിച്ചെന്നപ്പോള്‍ വിപിന്‍ ലാല്‍ അടിയേറ്റ് നിലത്ത് കിടക്കുകയായിരുന്നെന്ന് രശ്മി പറഞ്ഞു.തുടര്‍ന്ന് വാഹനത്തില്‍ കയറ്റി രശ്മിയും ഒപ്പം പോകുകയായിരുന്നു. തുറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു
Published by:Jayashankar AV
First published:
)}