• HOME
  • »
  • NEWS
  • »
  • crime
  • »
  • വായില്‍ കമ്പി കുത്തിയിറക്കി യുവാവിനെ കൊന്ന കേസ്: പ്രതി പിടിയിൽ

വായില്‍ കമ്പി കുത്തിയിറക്കി യുവാവിനെ കൊന്ന കേസ്: പ്രതി പിടിയിൽ

കൊലയ്ക്കു ശേഷം ഒളിച്ചിരുന്ന സമീപത്തെ ചന്ദനകാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്

  • Share this:
ഇടുക്കി മറയൂരില്‍ ആദിവാസി യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മരിച്ച തീർത്ഥക്കുടി സ്വദേശി രമേശിന്റെ ബന്ധുവായ പെരിയകുടി സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. കൊലയ്ക്കു ശേഷം ഒളിച്ചിരുന്ന സമീപത്തെ ചന്ദനകാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

Also Read- വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ വീണ്ടും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകം നടന്നത്. മറയൂർ പെരിയകുടിയിൽ അമ്മാവന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസമാണ് രമേശ് എത്തിയത്. ഇവിടെ വച്ച് ഇന്നലെ രാത്രി രമേശും സുരേഷും മദ്യപിച്ചിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സ്വത്ത് സംബന്ധിച്ച് തർക്കമുണ്ടായതായാണ് സംശയം. പ്രകോപിതനായ സുരേഷ് കമ്പി വടികൊണ്ട് ബന്ധുവായ രമേശിനെ അടിച്ചു വീഴ്ത്തിയ ശേഷം വായിൽ കമ്പി കുത്തി കയറ്റി കൊലപ്പെടുത്തുകയായിരുന്നു.

Also Read- ട്രോളി ബാഗിനുള്ളിൽ ലോഹദണ്ഡുകളുടെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഫൊറൻസിക് സംഘവും വിരലടയാള വിദഗ്ദ്ധരും എത്തിയ ശേഷം മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ചന്ദന കാട്ടിലൂടെ മറയൂർ ടൗണിന് സമീപത്തേയ്ക് കടക്കാൻ ശ്രമിയ്ക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
Published by:Rajesh V
First published: