നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കടയ്ക്കാവൂര്‍ ശാരദ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും 

  കടയ്ക്കാവൂര്‍ ശാരദ കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും 

  ദൃക്സാക്ഷികള്‍ ഇല്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതയില്‍ ഹാജരാക്കിയത്.

  Manikantan

  Manikantan

  • Share this:
  തിരുവനന്തപുരം: പീഡന ശ്രമം എതിര്‍ത്ത വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കടയ്ക്കാവൂര്‍ സ്വദേശിനിയായിരുന്ന ശാരദയെ കൊലപ്പെടുത്തിയ കേസിലാണ്കീഴാറ്റിങ്ങല്‍ അപ്പുപ്പന്‍നട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തന്‍വീട്ടില്‍ മണികണ്ഠനെ ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

  2016 ഡിസംബര്‍ 9 നാണ് സംഭവം. കൊല്ലപ്പെട്ട ശാരദ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒന്‍പത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിലെത്തി. വെള്ളം നല്‍കുന്നതിനിടെ ഇയാള്‍ ശാരദയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്ത ശാരദ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തപ്പോള്‍ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

  Also read: കാസര്‍ഗോഡ് പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍കൂടി അറസ്റ്റില്‍

  വീട്ടമ്മ കൊല്ലപ്പെട്ട മൂന്നാം ദിവസം പ്രതിയെ പൊലീസ് പിടികൂടി. പ്രതിയുടെ കുറ്റസമ്മത മൊഴി അനുസരിച്ച് പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത വസ്ത്രങ്ങളില്‍ കണ്ട മനുഷ്യരക്തം കൊല്ലപ്പെട്ട ശരദയുടേതാണെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. വിചാരണ വേളയില്‍ പ്രതിക്ക് ജാമ്യം കൊടുക്കരുത് എന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി അനുവദിച്ചു. ഇതിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല.

  Also read: പഞ്ചാബിൽ പതിനഞ്ചു വയസുകാരിയെ രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തു

  ദൃക്സാക്ഷികള്‍ ഇല്ലാത്ത ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ കോടതയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദീന്‍ ഹാജരായി.
  Published by:Sarath Mohanan
  First published:
  )}