'കൊലപാതകം ഭരണ - പൊലീസ് സംവിധാനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗം'; കളിയിക്കവിള കൊലപാതകത്തിൽ പ്രതികൾ

കൊലപാതകം ഭരണ - പൊലീസ് സംവിധാനത്തിന് എതിരായ പോരാട്ടത്തിന്‍റെ ഭാഗമെന്നാണ് മൊഴി. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളെ നിങ്ങൾ വേട്ടയാടിയതിനുള്ള പ്രതികാരം കൂടിയാണ് കൊലപാതകമെന്നും പ്രതികൾ പൊലീസിനോട് വ്യക്തമാക്കി.

News18 Malayalam | news18
Updated: January 16, 2020, 3:59 PM IST
'കൊലപാതകം ഭരണ - പൊലീസ് സംവിധാനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗം'; കളിയിക്കവിള കൊലപാതകത്തിൽ പ്രതികൾ
kaliyikkavila murder
  • News18
  • Last Updated: January 16, 2020, 3:59 PM IST
  • Share this:
തിരുവനന്തപുരം: കഴിഞ്ഞ ദിവസമായിരുന്നു കളിയിക്കാവിള കൊലപാതക കേസിലെ  മുഖ്യപ്രതികളായ അബ്ദുൽ ഷമീമിനെയും തൗഫീഖിനെയും പൊലീസ് പിടികൂടിയത്. തുടർന്ന് എൻഐഎയും തമിഴ് നാട് ക്യു ബ്രാഞ്ചും പ്രതികളെ വിശദമായി ചോദ്യം ചെയ്തു. പ്രതികൾ അംഗങ്ങളായ സംഘടന റിപ്പബ്ലിക്ക് ദിനത്തിൽ ഉത്തരേന്ത്യ കേന്ദ്രികരിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രതികൾ മൊഴി നൽകിയിരുന്നു.

ഇതിനു പിന്നാലെയാണ് പ്രതികളെ ഇന്ന് രാവിലെ അഞ്ചുമണിയോടെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് സുരക്ഷാപ്രശ്നം മുൻനിർത്തി പ്രതികളെ തക്കല പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ തമിഴ് നാട് ഡി ഐ ജി അടക്കമുള്ള ഉന്നത പൊലീസ് സംഘത്തിന്‍റെ സാന്നിധ്യത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പ്രതികൾ കുറ്റം സമ്മതിച്ചത്.

കളിയിക്കാവിള: പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് സംഘടനയുടെ സാന്നിധ്യം അറിയിക്കാൻ

കൊലപാതകം ഭരണ - പൊലീസ് സംവിധാനത്തിന് എതിരായ പോരാട്ടത്തിന്‍റെ ഭാഗമെന്നാണ് മൊഴി. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളെ നിങ്ങൾ വേട്ടയാടിയതിനുള്ള പ്രതികാരം കൂടിയാണ് കൊലപാതകമെന്നും പ്രതികൾ പൊലീസിനോട് വ്യക്തമാക്കി.

സംഘടനയുടെ ആശയം ആക്രമണങ്ങളിലൂടെ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും പ്രതികൾ പറഞ്ഞു. പ്രതികൾ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഇത് സ്ഥിരീകരിക്കാനുള്ള ചോദ്യം ചെയ്യലാണ് പ്രധാനമായും പുരോഗമിക്കുന്നത്.

പ്രതികളെ എത്തിച്ചതിനു പിന്നാലെ കനത്ത സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി ആയുധധാരികളായ
കമാൻഡോ സംഘത്തെയും തക്കല പൊലീസ് സ്റ്റേഷനിൽ വിന്യസിച്ചിരുന്നു.
Published by: Joys Joy
First published: January 16, 2020, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading