നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അഴീക്കൽ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിൽ

  അഴീക്കൽ മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിൽ

  2016 മെയ് 19നാണ് കേസിനാസ്പദമായ സംഭവം

  കന്യാകുമാരി സ്വദേശി ആരോഗ്യം

  കന്യാകുമാരി സ്വദേശി ആരോഗ്യം

  • Share this:
  കണ്ണൂർ അഴീക്കൽ മത്സ്യത്തൊഴിലാളിയെ (fisherman) കൊലപ്പെടുത്തിയ കേസിൽ അഞ്ച് വർഷത്തിന് ശേഷം പ്രതി പിടിയിൽ. കന്യാകുമാരി സ്വദേശി ആരോഗ്യം (44) ആണ് അറസ്റ്റിയത്.

  2016 മെയ് 19നാണ് കേസിനാസ്പദമായ സംഭവം. കന്യാകുമാരി സ്വദേശി റോയ് റോച്ചയുടെ ഉമസ്ഥതയിലുള്ള ബോട്ടിലെ മത്സ്യത്തൊഴിലാളി ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവിനെ അഴീക്കൽ ഹാർബറിന് സമീപത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

  തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തിയെങ്കിലും  കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീടാണ് ഉത്തരമേഖലാ എഡിജിപിയുടെ നിർദേശ പ്രകാരം സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.

  മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണത്തിലാണ് ബിജു മരിച്ചത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. നെറ്റിയിൽ ആണ് ആഴത്തിൽ മുറിവേറ്റിരുന്നത്. കൊലപാതകം നടത്തിയ ശേഷം ആരോഗ്യം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർച്ചയായ ചോദ്യം ചെയ്യലിൽ  പ്രതി കുറ്റം സമ്മതിച്ചു. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.

  എസിപിമാരായ പി.പി. സദാനന്ദൻ, ടി.പി. പ്രേമരാജൻ, എസ്ഐ നാരായണൻ നമ്പൂതിരി, എസ്ഐ സതീഷ്, എഎസ്ഐ സതീഷ്, സിപിഒ ലവൻ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

  വളപട്ടണം എസ്എച്ച്ഒ രാജേഷ് മാരാംഗലത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ ചെയ്തു.

  Summary: Accused in murdering a fisherman in Azheekkal in Kannur landed police net five years after the incident. The incident occurred on 2016 May 19. Arokyam, the accused, is a native of Kanyakumari
  Published by:user_57
  First published: