നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പ്രതികൾ പിടിയിൽ

  കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പ്രതികൾ പിടിയിൽ

  വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ പാലച്ചുവട് റോഡരുകില്‍ കാണപ്പെട്ടത്

  crime

  crime

  • News18
  • Last Updated :
  • Share this:
   കൊച്ചി: കഴിഞ്ഞ ദിവസം വഴിയരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പത്തിലധികം പേർ കസ്റ്റഡിയിൽ. യുവാവിന്‍റേത് കൊലപാതകമാണെന്നും പ്രതികൾ പിടിയിലായെന്നുമാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ പാലച്ചുവട് റോഡരുകില്‍ കാണപ്പെട്ടത്. ഇയാളുടെ സ്‌കൂട്ടറും സമീപത്തു കിടന്നിരുന്നു. എന്നാല്‍ വാഹനാപകടത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. മര്‍ദ്ദനം ഏറ്റതായും തലയ്ക്കകത്തു രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

   മരണത്തിനു തൊട്ടുമുമ്പ് കുത്തിയയാളുടെ പേര് പറഞ്ഞു; എയര്‍പോര്‍ട്ടില്‍ വെച്ച് പ്രതിയെ പിടികൂടി പൊലീസ്

   സിറ്റി പോലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രന്റെ മേല്‍നോട്ടത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഏഴ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ജിബിന്റെ മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും കഴിഞ്ഞദിവസം രാത്രി വൈകി വാഴക്കാലയിലെ ഒരു വീട്ടില്‍ എത്തിയതിനെക്കുറിച്ചും വിശദമായി അന്വേഷിച്ചു വരികയാണ്. ഇവിടെ വച്ച് ഏതാനും പേരുമായി വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായതായും തെളിവ് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ടവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. മര്‍ദിച്ചതിനു ശേഷം ജിബിനെ റോഡില്‍ കൊണ്ടുവിടുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച സൂചന.
   First published: