കണ്ണൂരിലെ ഇരട്ട കൊലപാതക കേസിലെ പ്രതി 40 വര്‍ഷത്തിന് ശേഷം പിടിയിലായി. ആർ എസ് എസ് പ്രവർത്തകനായിരുന്ന ബാലുശേരി സ്വദേശി പ്രഭാകരനാണ് പാനൂർ പൊലിസിന്റെ പിടിയിലായത് .
1979 ൽ ചമ്പാട് ദിനേശ് ബീഡി കമ്പനിയിലേക്ക് ബോംബ് എറിഞ്ഞ ശേഷം രണ്ടു പേരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രഭാകരൻ. സി പി എം പ്രവർത്തകരായ തടത്തിൽ ബാലൻ, ദാമു എന്നിവരാണ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ മരണമടഞ്ഞത്.
പാനൂര്‍ ഇന്‍സ്പെക്ടര്‍ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാഷിം, സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അതിവിദഗ്ദമായി പ്രതിയെ കൂടുക്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ആഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.