• HOME
  • »
  • NEWS
  • »
  • crime
  • »
  • വീട്ടമ്മയെയും മകനെയും ആക്രമിച്ച് ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

വീട്ടമ്മയെയും മകനെയും ആക്രമിച്ച് ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

പ്രതി അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് വ്യക്തമാക്കി.

  • Share this:

    തിരുവനന്തപുരം: കരമനയിൽ സമീപവാസിയായ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഒളിവിൽ പോയ പ്രതി പിടിയിൽ.
    കൈമനം പാലറ സ്വദേശി അജേഷ് (32) ആണ് കരമന പൊലീസിന്റെ പിടിയിലായത്. ഫെബ്രുവരി 14നായിരുന്നു കേസിന് ആസ്പദമായ സംഭവം.

    Also read-തമിഴ്‌നാട്ടിലെ ഷെല്‍ട്ടര്‍ ഹോമിൽ അന്തേവാസികളെ ക്രൂരമായി മർദിച്ച സംഭവത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ ഏഴു പേർ പിടിയിൽ

    അയൽവാസിയായ രാധാമണി എന്ന സ്ത്രീയെ അക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രാധാമണിയുടെ മകനും പരിക്കേറ്റു. പ്രതി അജേഷ് സ്ഥിരം മദ്യപാനിയും കരമന സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ആണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ കരമന സി.ഐ സുജിത്, എസ്.ഐമാരായ സന്തു വിജയൻ, ബൈജു, സി.പി.ഒമാരായ സാജൻ, ഉണ്ണികൃഷ്ണൻ, സഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Published by:Sarika KP
    First published: