തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റു(Arrest) ചെയ്തു. ആലംപാറ തോട്ടരികത്ത് ആര്യഭവനില്‍ റെമോ എന്ന അരുണ്‍ (24) ആണ് അറസ്റ്റിലായത്. പാലോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ക്രിമില്‍ കേസുകളില്‍ പ്രതിയാണ് റെമോ.
സംഘം ചേര്‍ന്ന് ലഹരിമരുന്ന് ഉപയോഗിച്ചശേഷം ദേഹോപദ്രവം, മോഷണം ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് നിരവധി തവണ ഇയാള്‍ ജയിലില്‍ പോയിട്ടുണ്ട്. ഒരു സ്ത്രീയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍നിന്നിറങ്ങിയശേഷം സാക്ഷി പറഞ്ഞയാളിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്.
സ്ഥിരമായി സമാധനലംഘനം ഉണ്ടാക്കുന്നവരെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ഇയാളെ പൊലീസ് പിടികൂടിയത്.
Theft | പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു; പ്രതി പിടിയില്‍
പാലക്കാട്: നവമി ദിവസം പൂജയ്ക്ക് വെച്ച വാഹനം മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ആലത്തൂര്‍ വാനൂര്‍ നെല്ലിയംകുന്നം എച്ച്.എം വീട്ടില്‍ സുനീഷിനെയാണ് (28) പാലക്കാട് ടൗൺ നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മലപ്പുറം എടക്കര പോലീസിന്റെ പിടികൂടിയ പ്രതി മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മേപ്പറമ്പിൽ താക്കോൽ സഹിതം പൂജയ്ക്കായി വെച്ച വാഹനം മോഷ്ടിച്ചെന്നായിരുന്നു സുനിഷിനെതിരെയുള്ള കേസ്. മോഷ്ടിച്ച വാഹനം ഡിസംബറിൽ ആക്രിക്കടക്കാർക്കു വിറ്റു. മേപ്പറമ്പിലെ തന്നെ ആക്രിക്കടയിലാണ് ഇയാള്‍ വാഹറ്റം വിറ്റത്. ആക്രിക്കടയില്‍ വെച്ച് വാഹനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടമ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാവിനെ പോലീസ് കണ്ടെത്തിയത്.
പ്രതി സുനീഷിന്റെ പേരിൽ ആലത്തൂർ പോലീസ് സ്റ്റേഷനിൽ വധശ്രമം, വാഹനമോഷണം, പിടിച്ചുപറി, ആടുമോഷണം എന്നീ കേസുകളുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, പേരാമംഗലം പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിലും മോഷണക്കേസുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.