• HOME
  • »
  • NEWS
  • »
  • crime
  • »
  • ജാതി ചരട് ധരിക്കുന്നതിനെ ചൊല്ലി സഹപാഠിയെ കുത്തിക്കൊന്നു; കുട്ടിയെ പ്രായപൂര്‍ത്തിയായ ആളായി കണക്കാക്കി വിചാരണക്ക് ഉത്തരവ്

ജാതി ചരട് ധരിക്കുന്നതിനെ ചൊല്ലി സഹപാഠിയെ കുത്തിക്കൊന്നു; കുട്ടിയെ പ്രായപൂര്‍ത്തിയായ ആളായി കണക്കാക്കി വിചാരണക്ക് ഉത്തരവ്

പ്രായപൂർത്തിയായ വ്യക്തിയായി പരിഗണിച്ച് വിചാരണ നടത്തിയാല്‍ പരമാവധി ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാന്‍ ഇടയുള്ള കുറ്റമാണിത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ജാതി തിരിച്ചറിയാനുള്ള ചരട് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹപാഠിയെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പ്രായപൂര്‍ത്തിയായ ആളായി കണക്കാക്കി വിചാരണ നടത്താന്‍ ഉത്തരവ്. തമിഴ്നാട് തിരുനെല്‍വേലിയില്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഈ അപൂര്‍വ വിധി പുറപ്പെടുവിച്ചത്. കുട്ടിയുടെ സാമൂഹിക പശ്ചാത്തലവും മാനസിക നിലയും പരിശോധിച്ച ശേഷമാണു ബോര്‍ഡ് നടപടിയെടുത്തത്.

    തിരുനെല്‍വേലി പല്ലക്കല്‍ പോധുക്കുടി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ സെല്‍വ സൂര്യയാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 29നായിരുന്നു സംഭവം. കൈയില്‍ ജാതി തിരിച്ചറിയാനുള്ള ചരടു കെട്ടിയതിനെ തുടര്‍ന്ന് ക്ലാസിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹപാഠികളായ മൂന്നുപേര്‍ ചേര്‍ന്ന് സെല്‍വ സൂര്യയെ കുത്തിക്കൊല്ലുകയായിരുന്നു. ഇതില്‍ ഒരാള്‍ക്കു പതിനാറു വയസായിരുന്നു പ്രായം. ഇയാളെയാണ് മുതിര്‍ന്നയാളായി പരിഗണിച്ചു സാധാരണ കോടതിയില്‍ വിചാരണ നടത്താന്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിട്ടത്.

    പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട കേസുകള്‍ സാധാരണ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണു വിചാരണ നടത്തുക. പരമാവധി 3 വര്‍ഷമാണ് ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുക. ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന16 വയസ് പൂര്‍ത്തിയായവരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്താമെന്നു അടുത്തിടെ നിയമത്തില്‍ ഭേദഗതി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് തീരുമാനം.

    പ്രായപൂർത്തിയായ വ്യക്തിയായി പരിഗണിച്ച് വിചാരണ നടത്തിയാല്‍ പരമാവധി ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കാന്‍ ഇടയുള്ള കുറ്റമാണിത്.

    ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. “ഇത് ആസൂത്രിത കൊലപാതകമല്ല. ഇത് കുട്ടികൾക്കിടയിൽ നടന്ന ഒരു സംഭവമാണ്, ഒരു കുട്ടിയുടെ കാഴ്ചപ്പാടിൽ നിന്നാണ് ഇതിനെ കാണേണ്ടത്. വിദ്യാർത്ഥികളിലൊരാൾ സ്വയ രക്ഷക്കായി പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ കൊലപാതകമാണിത്. ഈ കേസിൽ കുട്ടിയെ മുതിർന്നയാളായി വിചാരണ ചെയ്യുന്നത് അനാവശ്യമാണെന്നാണ് മനുശ്യാവകാശ പ്രവര്‍ത്തകരുടെ വാദം.
    Published by:Arun krishna
    First published: