പരപ്പനങ്ങാടി: സ്കൂട്ടര്‍ കത്തിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടതോടെ കടലുണ്ടി പുഴയിലേക്ക് ചാടി. രണ്ടു മണിക്കൂറിന് ശേഷം പുഴയില്‍ നിന്ന് തന്നെ വലയിലാക്കി പൊലീസ്. ആലുങ്ങല്‍ കരണമന്റെ പുരക്കല്‍ വീട്ടില്‍ ഇസ്മായില്‍ (25) ആണ് പുഴയില്‍ ചാടിയതും പിന്നാലെ പൊലീസിന്റെ പിടിയിലായതും.
വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയാണ് ഇസ്മയില്‍. സംഭവശേഷം ഒളിവില്‍ പോയ പ്രതി വെള്ളിയാഴ്ച ആനങ്ങാടി ഫിഷ് ലാന്റിംഗ് സെന്ററില്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസഥാനത്തില്‍ മഫ്തിയിലെത്തിയ പൊലീസ് പരിശോധന നടത്തുകയായിരുന്നു.
പൊലീസിനെ കണ്ടതോടെ കടലുണ്ടി പാലത്തിലേക്ക് ഓടിക്കയറിയ പ്രതി അഴിമുഖത്തേക്ക് ചാടുകയായിരുന്നു. കരക്ക് കയറാന്‍ ആവശ്യപ്പെട്ടിട്ടും കയറാതെ പുഴയില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടാന്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഒരു യൂണിറ്റ് എത്തിയെങ്കിലും രണ്ട് മണിക്കൂര്‍ പണിപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.
അതേസമയം വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയിലായിരുന്നു. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.