HOME » NEWS » Crime » ACCUSED MAN ARRESTED BY POLICE IN PETROL POURING

പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവം; പ്രതി പിടിയിൽ

പനമ്പള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ.

news18
Updated: April 16, 2019, 10:54 AM IST
പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവം; പ്രതി പിടിയിൽ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 16, 2019, 10:54 AM IST
  • Share this:
കൊച്ചി: പനമ്പള്ളി നഗറിൽ പെൺകുട്ടികളുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പാലക്കാട്‌ സ്വദേശി മനു ആണ് പിടിയിലായത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിന്‌ ശേഷം ഇയാൾ അബുദാബിയിലേക്ക് കടന്നിരുന്നു.

കഴിഞ്ഞമാസം പതിനഞ്ചാം തിയതി ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ബൈക്കിൽ എത്തിയ ആൾ പെൺകുട്ടികളെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചെത്തിയ ഇയാൾ പെട്രോൾ ഒഴിച്ചതിനു ശേഷം ബൈക്ക് ഓടിച്ചു പോകുകയായിരുന്നു.

ഹോണ്‍ മുഴക്കി എത്തിയ ബൈക്ക് യാത്രികന്‍ പനമ്പള്ളി നഗര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പെണ്‍കുട്ടികളെ തടഞ്ഞ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. കോട്ടയം, തമിഴ്‍നാട്ടിലെ ഊട്ടി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികള്‍ എന്ന് പോലീസ് പറഞ്ഞു. കൊച്ചിയില്‍ ജോലി ചെയ്യുന്നവരായിരുന്നു പെണ്‍കുട്ടികള്‍.

First published: April 16, 2019, 10:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories