• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒപ്പം താമസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

ഒപ്പം താമസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും 50000 രൂപ പിഴയും

അഞ്ചു വര്‍ഷത്തിലേറെയായി ഒപ്പം താമസിപ്പിച്ചിരുന്ന ഷമീറ(34)യെയാണ് അബു താഹിർ കുത്തിക്കൊന്നത്.

murder crime

murder crime

  • Share this:
തൃശൂര്‍: ഒപ്പം താമസിച്ചിരുന്ന കാമുകിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജിവപര്യന്തം കഠിന തടവിനും 50,000 രൂപ പിഴയും ശിക്ഷ. പെരുമ്പിലാവ് പുതിയഞ്ചേരി കാവ് വലിയപീടികയില്‍ വീട്ടില്‍ അബു താഹിറി(42)നെയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ് ഭാരതി ശിക്ഷിച്ചത്. പിഴയടയ്ക്കാത്ത പക്ഷം ആറ് മാസം കൂടുതല്‍ കഠിനതടവ് അനുഭവിക്കണം. അഞ്ചു വര്‍ഷത്തിലേറെയായി ഒപ്പം താമസിപ്പിച്ചിരുന്ന ഷമീറ(34)യെയാണ് അബു താഹിർ കുത്തിക്കൊന്നത്.

2015 സെപ്റ്റംബര്‍ 18ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി 11 മണിയോടെ പുതിയഞ്ചേരിക്കാവ് കൂട്ടുകുളത്തിനു സമീപമുള്ള റോഡരികിലാണ് കൊലപാതകം നടന്നത്. വടക്കേക്കാട് വില്ലേജ് കൊമ്ബത്തേല്‍പ്പടി വാലിയില്‍ വീട്ടില്‍ മൊയ്തുണ്ണിയുടെ മകളാണ് ഷമീറ. കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി എ കൃഷ്ണദാസാണ് കേസില്‍ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡിനി പി ലക്ഷ്മണിന്റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

ഭാര്യയെ സംശയം; യുവതിയുടെ സ്വകാര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്!

ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭാര്യയുടെ 'സ്വഭാവശുദ്ധി'യിൽ സംശയം തോന്നിയതിനെ തുടർന്ന് കൊടുംക്രൂരത കാണിച്ചതെന്നാണ് ഭർത്താവിന്റെ ന്യായീകരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.




Published by:Anuraj GR
First published: