• HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്പതു പൈസയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം

അമ്പതു പൈസയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹോട്ടലുടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം

2006ലാണ് കേസിനാസ്പദമായ സംഭവം. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞതിനൊച്ചൊല്ലിയുള്ള തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്.

  • Share this:

    കൊച്ചി: എറണാകുളം പറവൂരിൽ റെസ്റ്റോറന്റിൽ കയറി ഉടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ കൊലപാതകം.

    ചായ വിലയുമായി ബന്ധപ്പെട്ട് അമ്പതു പൈസയുടെ പേരിൽ നടന്ന തര്‍ക്കിനിടെയാണ് ഹോട്ടലുടമയായ സന്തോഷിനെ അനൂപ് കുത്തി കൊലപെടുത്തുകയായിരുന്നു. കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു. പ്രതി അനൂപ് ജീവപര്യന്തത്തിന് പുറമെ 50,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു.

    Also Read-വൈദ്യുതി ബില്‍ അടയ്ക്കാന്‍ കൊടുത്ത 3000 രൂപ തിരികെ നല്‍കിയില്ല; ദളിത് യുവാവിനെ 4 പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു

    2006-ൽ കേസിലെ രണ്ടാം പ്രതിയായ സബീർ സന്തോഷ് നടത്തി വന്നിരുന്ന മിയാമി റസ്റ്റോറന്റിൽ രാവിലെ എത്തി ചായ കുടിച്ചതിനു ശേഷം രണ്ടു രൂപ കൊടുക്കുകയും ചെയ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞ സന്തോഷിനോട് സബീർ തട്ടി കയറുകയും 100 രൂപ നോട്ട് മേശയിലേക്ക് എറിഞ്ഞു കൊടുത്തതിന് ശേഷം അവിടെ നിന്ന് പോയി. എന്നാല്‍ കുറച്ചു കഴിഞ്ഞു സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ ആക്രമിച്ചു കുത്തി കൊലപ്പെടുത്തുകയായിരുന്നു.

    Also Read-തൃശൂർ അതിരപ്പിള്ളിയിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

    കേസിലെ രണ്ടു മുതൽ നാലു വരെയുള്ള പ്രതികളായ സബീർ, ഷിനോജ്, സുരേഷ് എന്നിവർ നേരത്തെ കോടതി മുമ്പാകെ വിചാരണ നേരിട്ടുള്ളതാണ്. രണ്ടും മൂന്നും പ്രതികൾ മനപ്പൂർവ്വമുള്ള നരഹത്യ കുറ്റം ചെയ്തതായി അപ്പോൾ തെളിഞ്ഞതിനാൽ അവരെ ഏഴു വർഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട് വിട്ടയച്ചു.

    Published by:Jayesh Krishnan
    First published: