മൂന്ന് സഹോദരിമാരെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 70 വർഷം കഠിന തടവും 1,70000 രൂപ പിഴയും ശിക്ഷ. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ കുട്ടന് എന്ന് വിളിക്കുന്ന അപ്പുക്കുട്ടനാണ് പ്രതി. നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ പി സുനിലാണ് ശിക്ഷ വിധി പുറപ്പെടുവിച്ചത്.
ബന്ധുവും അയൽവാസിയുമായ ഇയാള്‍ ഒരേ വീട്ടിലെ സഹോദരന്മാരായ രണ്ടുപേരുടെ മൂന്ന് പെൺമക്കളെ ഒരു വർഷത്തിലധികമായി തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. 5,7, 8 വയസ്സുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ വച്ച് കളിക്കാൻ എന്ന വ്യാജേന എത്തിയ പ്രതി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.