നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Crime News | ദമ്പതികളെ വീട്ടിൽ കയറി വെട്ടികൊല്ലാൻ ശ്രമിച്ച സംഭവം; പിടികൂടാനെത്തിയപ്പോൾ പോലീസ് ജീപ്പ് അടിച്ചു തകർത്ത് പ്രതി

  Crime News | ദമ്പതികളെ വീട്ടിൽ കയറി വെട്ടികൊല്ലാൻ ശ്രമിച്ച സംഭവം; പിടികൂടാനെത്തിയപ്പോൾ പോലീസ് ജീപ്പ് അടിച്ചു തകർത്ത് പ്രതി

  ദമ്പതികളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും സര്‍ക്കാര്‍ ജീപ്പ് അടിച്ച് തകര്‍ത്തതിനും  ഇയാള്‍ക്കെതിരെ പോലീസ് കെസെടുത്തിട്ടുണ്ട്.

  • Share this:
   കൊല്ലം: ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച  പ്രതിയെ പിടികൂടാനെത്തിയ പോലീസ് (Police) സംഘത്തിന്റെ ജീപ്പ് അടിച്ച് തകർത്തു.  വീട്ടില്‍ കയറി ഗൃഹനാഥനേയും ഭാര്യയേയും ആക്രമിച്ച് വീടിന് കേടുപാട് വരുത്തിയ മധ്യവയസ്കനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്.

   വടക്കേവിള മുളളുവിള വാറുതുണ്ടില്‍ വീട്ടില്‍ സുധാകരന്‍ മകന്‍ ബൈജൂ (46) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ വെളുപ്പിന് കൊച്ചു കുനമ്പായിക്കുളം കുഞ്ഞാറ്റ വീട്ടിന്റെ മതില്‍ ഇയാള്‍ ചാടി കടന്നു. അസമയത്ത് മതില്‍ ചാടി കടന്നയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട ദമ്പതികളായ ശ്രീകാന്തിനേയും ഭാര്യ ഹില്‍ഡയേയും ഇയാള്‍ കൈയ്യിലിരുന്ന വെട്ടു കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

   ഇവര്‍ വീട്ടിനുളളില്‍ കയറിയതില്‍ കുപിതനായ ഇയാള്‍ വാതില്‍ വെട്ടി പൊളിക്കുവാന്‍ ശ്രമിക്കുകയും വീടിന്റെ ലൈറ്റുകളും ജന്നല്‍ ഗ്ലാസുകളും അടിച്ച് തകര്‍ക്കുകയും ചെയ്തു. വീട്ടിനുളളില്‍ അഭയം തേടിയ ദമ്പതികളുടെ നിലവിളി കേട്ട് സമീപവാസികള്‍ വിവരം പോലീസിനെ അറിയിച്ചു.

   ഇരവിപുരത്ത് നിന്നും കണ്‍ട്രോള്‍ റൂമില്‍ നിന്നും എത്തിയ പോലീസ് സംഘങ്ങള്‍ ഒരുമിച്ച് ഇയാളെ പിടികൂടി ജീപ്പില്‍ കയറ്റി. കുതറി മാറിയ ഇയാള്‍ ഇരവിപുരം പോലീസ് സ്റ്റേഷന്‍ ജീപ്പിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു.

   Also Read-Woman found dead |കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍; കയ്യില്‍ വെട്ടേറ്റ പാടുകള്‍; പാലക്കാട് നാടോടി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി

   തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ പോലീസ് കീഴടക്കുകയായിരുന്നു.  ദമ്പതികളെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും സര്‍ക്കാര്‍ ജീപ്പ് അടിച്ച് തകര്‍ത്തതിനും  ഇയാള്‍ക്കെതിരെ പോലീസ് കെസെടുത്തിട്ടുണ്ട്.

   Murder | നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല; നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

   ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്സ്. ഐ മാരായ അജിത്ത്, ഷാജി, എ.എസ്സ്.ഐ ജയപ്രകാശ്, സി.പി.ഒ മാരായ കൃഷ്ണകുമാര്‍, അമ്പു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.
   Published by:Jayashankar AV
   First published: