• HOME
 • »
 • NEWS
 • »
 • crime
 • »
 • Murder | തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു; രണ്ടംഗ സംഘത്തിനായി തിരച്ചിൽ

Murder | തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കുത്തിക്കൊന്നു; രണ്ടംഗ സംഘത്തിനായി തിരച്ചിൽ

മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം

 • Share this:
  തൃശൂർ: കേച്ചേരിയിൽ (Kechery) തട്ടിപ്പ് കേസിലെ പ്രതിയായ യുവാവിനെ രണ്ടംഗ സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു (Murder). ഇന്നലെ അർധരാത്രിയോടെ പന്നിത്തടം റോഡിലെ ക്വാർട്ടേഴ്സിലാണ് സംഭവം. കേച്ചേരി കറുപ്പം വീട്ടിൽ ഫിറോസ് (45) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം മൂലമുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

  കേച്ചേരി പ്രധാന പാതയോട് ചേര്‍ന്നുളള വാടക വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഫിറോസിനെ വിളിച്ചുണർത്തി വീടിന്റെ മുൻവശത്തുവെച്ച് വയറിൽ കുത്തുകയായിരുന്നു. ഫിറോസിന്റെ കൂടെ താമസിച്ചിരുന്ന രണ്ടാം ഭാര്യയായ ഹസീനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

  മൽസ്യം, ഇറച്ചി വിൽപ്പനക്കാരനായ ഫിറോസ് ഹസീനയോടപ്പ൦ കഴിഞ്ഞ അഞ്ച് വർഷമായി പന്നിത്തടം റോഡിലെ ക്വാർട്ടേഴ്സിലാണ് താമസം. വ്യാജ സ്വർണം വെച്ച് തട്ടിപ്പ് നടത്തിയ കേസിലായിരുന്നു ഫിറോസ് പ്രതിയായിരുന്നത്.

  Also read-Me Too | ലൈംഗിക പീഡന ആരോപണം; ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയില്ലെന്ന് യുവതി

  വ്യാഴാഴ്ച ഫിറോസും സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൽ നിന്നുമുണ്ടായ വൈരാഗ്യം മൂലമാണ് ഫിറോസിനെ രണ്ടംഗ സംഘം കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫിറോസിന്റെ കൊലയാളികൾ നാട്ടുകാരായ രണ്ടു യുവാക്കൾ തന്നെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. പ്രതികളെ പിടികൂടാൻ കുന്നംകുളം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഞ്ചാവ് ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ടി എസ് സനോജ്, എസ് എച്ച് ഒ വി സി സൂരജ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

  ഭർത്താവിനെ പട്ടാപ്പകൽ പോലീസ് കസ്റ്റഡിയിൽ നിന്നും നാടകീയമായി ഇറക്കിക്കൊണ്ടുപോയി ഭാര്യ

  12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കസ്റ്റഡിയിലുള്ള (police custody) ഭർത്താവിനെ പട്ടാപ്പകൽ പൊലീസിന് മുന്നിലൂടെ ഇറക്കിക്കൊണ്ടു പോയി ഭാര്യ. മൊഹാലി, യുടി പോലീസ് സ്റ്റേഷനിലാണ് സംഭവം. മുക്ത്‌സർ സാഹിബിലെ ഹിമാൻഷു കക്രിയയെയാണ് ഭാര്യ സീരത്ത് തന്റെ സ്വിഫ്റ്റ് കാറിൽ കൊണ്ടുപോയത്.

  “കക്രിയ സെക്ടർ 8 മാർക്കറ്റിൽ എത്തിയപ്പോൾ, ആരോ അയാളെ തിരിച്ചറിയുകയും സംഭവസ്ഥലത്തെത്തിയ പരാതിക്കാരനായ വീർ പർതപ്പിനെ അറിയിക്കുകയും അയാൾ മൊഹാലി പോലീസിനെ വിളിക്കുകയും ചെയ്തു. എ.എസ്.ഐ. ബി.എസ്. മന്ദിന്റെ സംഘം സ്ഥലത്തെത്തി. കക്രിയയെ പോലീസ് വാഹനത്തിൽ കയറ്റാൻ പോകുകയായിരുന്നു. അതിനിടെ, ഭാര്യ എത്തി പോലീസിനെ തള്ളിമാറ്റി, ഭർത്താവിനെ വലിച്ചുമാറ്റി രക്ഷപ്പെട്ടു,” പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. താൻ പോലീസ് വാഹനത്തിൽ പോകില്ലെന്നും സ്വന്തമായി സ്റ്റേഷനിൽ എത്താമെന്നും കക്രിയ പോലീസിനോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.

  Also read- Arrest | സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

  ജനുവരി 18 മുതൽ മൊഹാലി പോലീസ് അന്വേഷിക്കുന്ന കക്രിയ തന്റെ ഫോർച്യൂണറിൽ സെക്ടർ 8 മാർക്കറ്റിലേക്ക് പോയിരുന്നു. ഇയാളുടെ എസ്‌യുവിയിൽ നിന്ന് 9 എംഎം പിസ്റ്റളും രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
  Published by:Naveen
  First published: