കോട്ടയം: മദ്യപിച്ച് ബഹളംവെച്ചതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി തൂങ്ങിമരിച്ചു. കോട്ടയം മണർകാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന മണർകാട് സ്വദേശി നവാസ് (27) ആണ് മരിച്ചത്.
മദ്യപിച്ച് വീട്ടിൽ ബഹളം വച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളുടെ പരാതിയിലാണ് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത്. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിനു തൊട്ടു മുൻപായിരുന്നു സംഭവം.
പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിനുള്ളിലാണ് തൂങ്ങിമരിച്ചത്.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കോട്ടയം എസ്പി സ്പെഷ്യൽ ബ്രാഞ്ചിന് നിർദേശം നൽകി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.