യുവാവിന്‍റെ കൊലപാതകം; വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതം നടത്തി പ്രതി വസീം

റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ വസീം തെളിവുകള്‍ നശിപ്പിക്കുന്നതിനും പിടിക്കപ്പെടാതിരിക്കാനും നടത്തിയത് ദൃശ്യം സിനിമയെ വെല്ലുന്ന നീക്കങ്ങളാണ്.

News18 Malayalam | news18
Updated: November 7, 2019, 10:09 PM IST
യുവാവിന്‍റെ കൊലപാതകം; വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതം നടത്തി പ്രതി വസീം
murder
  • News18
  • Last Updated: November 7, 2019, 10:09 PM IST
  • Share this:
ഇടുക്കി: ശാന്തൻ പാറ കഴുതക്കുളം മേട്ടില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം യുവാവിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി പ്രതി വസീം. സഹോദരന്‍റെ ഫോണിലേക്കാണ് വസീം വീഡിയോസന്ദേശം അയച്ചത്. വസീമിനും ഒപ്പം കാണാതായ റിജോഷിന്‍റെ ഭാര്യ ലിജിക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ മുപ്പത്തിയൊന്നിന് കാണാതായ ശാന്തൻ പാറ കഴുതക്കുളം മേട് സ്വദേശി മുല്ലൂര്‍ റിജോഷിന് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്ന കഴുതക്കുളം മേട് മഷ്‌റൂം ഹട്ടസ് റിസോർട്ടിന് സമീപത്ത് നിന്നും കുഴിച്ചുമൂടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റിജോഷിന്‍റെ ഭാര്യയെയും റിസോര്‍ട്ട് മാനേജരെയും കാണാതായതോടെ കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരുന്നു.

അലനും താഹയ്ക്കും സുരക്ഷാ ഭീഷണിയില്ലെന്ന് ജയിൽ വകുപ്പ്; നാളെ കസ്റ്റഡി അപേക്ഷ നൽകും

തുടര്‍ന്ന്, ഇരുവരുടെയും ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലിജിയുടെ ഫോണിലേക്ക് വസീമിന്‍റെ സഹോദരന്‍റെയും ഇയാളുടെ സുഹൃത്തിന്‍റെയും ഫോണില്‍ നിന്നും കോളുകള്‍ വന്നതായി കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതോടെ ഇവരെ ശാന്തൻ പാറ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. സഹോദരനും സുഹൃത്തും കേസില്‍ ഉള്‍പ്പെടുമെന്ന സാഹചര്യത്തിലാണ് വസീം കുറ്റസമ്മതം നടത്തികൊണ്ടുള്ള വീഡിയോസന്ദേശം സഹോദരന്‍റെ ഫോണിലേക്ക് അയച്ചത്. തുടര്‍ന്ന് വീഡിയോസന്ദേശം പൊലീസിന് കൈമാറുകയായിരുന്നു.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സസ്പെൻഷനിൽ ആയിരുന്ന ആന്തൂർ നഗരസഭാ സെക്രട്ടറിയെ സർവീസിൽ തിരിച്ചെടുത്തു

നിലവില്‍ വസീമിനെയും ലിജിയെയും രണ്ടര വയസ്സുള്ള കുട്ടിയെയും കണ്ടെത്തുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് പൊലീസ്. എന്നാല്‍ സിം ഓഫ് ചെയ്ത് വൈഫൈ ഉപയോഗിച്ചാണ് വസീം വീഡിയോ അയച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലെക്കേഷന്‍ ട്രേസ് ചെയ്യാന്‍ സാങ്കേതികമായ താമസമെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.


First published: November 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading