തിരുവനന്തപുരത്ത് ഗൃഹനാഥന് ചവിട്ടേറ്റ് മരിച്ച സംഭവം; ആക്രിക്കച്ചവടക്കാരൻ പിടിയിൽ
തിരുവനന്തപുരത്ത് ഗൃഹനാഥന് ചവിട്ടേറ്റ് മരിച്ച സംഭവം; ആക്രിക്കച്ചവടക്കാരൻ പിടിയിൽ
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
Last Updated :
Share this:
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥന് ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം നടുവിലശ്ശേരി തൃക്കരുവ സ്വദേശി വിജയകുമാര്‍(48)ആണ് പിടിയിലായത്. ഇന്ന് രാവിലെ അഞ്ചാലുംമൂടിന് സമീപം തൃക്കരുവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഭുവനചന്ദ്രൻ ജോലി ചെയ്യുന്ന വീടിന് സമീപമുള്ള കടയിൽ മറ്റൊരാളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രിക്കച്ചവടക്കാരനുമായി തർക്കമുണ്ടായത്. ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപത്തായി തുപ്പിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
തര്‍ക്കത്തിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായി ചവിട്ടേറ്റ ഭുവനചന്ദ്രൻ നിലത്തുവീണു. തുടർന്ന് ചുറ്റുംകൂടിയ ആളുകൾ കഴക്കൂട്ടത്തെ ജനറൽ ആശുപത്രിയിലും പിന്നീട് തിരുവന്തപുരം മെഡിക്കൽ കോളേജിലേക്കും എത്തിച്ചിരുന്നു. ഇവിടെവെച്ചാണ് മരണം സംഭവിച്ചത്.
ഭുവനതചന്ദ്രൻ നേരത്തെ കരളിന് ശസ്ത്രിക്രിയ കഴിഞ്ഞ് തുടർചികിത്സയിലായിരുന്നു. വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വിവാഹ വാഗ്ദാനം നല്കി 16 കാരിയെ ആസാമിൽ നിന്ന് കേരളത്തിലെത്തിച്ച് പീഡിപ്പിച്ച 23-കാരന് അറസ്റ്റില്‍
മലപ്പുറം: ആസാം സ്വദേശിനിയായ 16കാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആസാം നഗൗണിലെ സർക്കേ ബസ്തി വില്ലേജിലെ സിറാജുൽ ഹഖി(23)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതാണെന്ന് മറച്ചുവെച്ച് ആസാമിലെ സ്കൂൾ പരിസരത്ത് നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരികയായിരുന്നു.
രണ്ടു മാസം മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടിയുമായി പ്രതി പരിചയപ്പെടുന്നത്. ആസാമില്‍ നിന്ന് കേരളത്തിലെത്തിച്ച പെൺകുട്ടിയെ കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ച് രണ്ടുദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. പ്രതി വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി കേരളത്തിലുണ്ടെന്ന വിവരം ആസാമിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
കുട്ടി ലൈംഗികമായി പീഡനത്തിനിരയായതായി മലപ്പുറം ചൈല്‍ഡ് ലൈനിൽ വിവരം കിട്ടി. പിന്നീടാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചൈൽഡ് ലൈൻ ഇടപ്പെട്ട് പെരിന്തല്‍മണ്ണയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി പെരിന്തൽമണ്ണയിലുണ്ടെന്ന സൂചന ലഭിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.