ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസ്സിച്ചു വരുന്നതും കോട്ടയം ജില്ലയിലെ അതിരമ്പുഴ വില്ലേജിലെ കാട്ടാത്തി മാവേലി നഗര്‍ ഭാഗത്ത് താമസിക്കുന്ന വലിയതടത്തില്‍ വീട്ടില്‍ ബെന്നി ജോസഫിന്റെ മകനായ ഡെല്വിന് ജോസഫി (22) നെയാണ് കാപ്പാ ചുമത്തി നാടുകടത്തി. ഇയാള്‍ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകയറി വസ്തുവകകള്‍ തീവെച്ച് നശിപ്പിക്കുക തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. കൂടാതെ പോലീസ്-എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുക തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഡെല്വിന് ജോസഫിനെ ആറ് മാസത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടു കടത്തിയത്. ഉത്തരവ് ലംഘിച്ചുകൊണ്ട് ജില്ലയില്‍ പ്രവേശിക്കുന്നത് മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍, കുറവിലങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകയറി വസ്തുവകകള്‍ തീവെച്ച് നശിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്പ്പെട്ടിട്ടുള്ളയാളാണ്് പ്രതി.
കുറവിലങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കഞ്ചാവ് കേസ്സിലെ പ്രതിയെ രക്ഷപെടുത്തിയ കേസ്സിലും 2019 ആഗസ്റ്റില്‍ അതിരമ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സിലും ഡെല്വിന് പ്രതിയാണ്.
ജില്ലയിലെ ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടികള്‍ വരും ദിവസങ്ങളിലും തുടരുന്നതാണെന്ന് പോലീസ് വ്യക്തമാക്കി
രണ്ടാഴ്ച കൊണ്ട് രണ്ടുപേർ പൊട്ടിച്ചത് നാലുജില്ലകളിലെ നാല്പതോളം സ്ത്രീകളുടെ സ്വര്ണമാലമലപ്പുറം: നാല്പതോളം സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍. മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായാണ് ഇവര്‍ മാല മോഷണം നടത്തിയിരുന്നത്. ഹരിപ്പാട് മണ്ണാറശാലയില്‍ തറയില്‍ ഉണ്ണി(31), കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയില്‍ വീട്ടില്‍ ശശി(43) എന്നിവരാണ് പിടിയിലായത്. ദേശീയ പാതയിലെ പാലപ്പെട്ടി കാപ്പിരിക്കാട് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ എട്ടിന് ആലപ്പുഴ ജില്ലയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ അടക്കം അഞ്ച് സ്ത്രീകളുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടിരുന്നു. പ്രതികളെ പിടികൂടുന്നതിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 'സ്നാച്ചിങ് കോമറ്റ്' സംഘത്തിന് രൂപം നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാല പൊട്ടിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്ന ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമാക്കി. ബൈക്ക് റൈഡിങ്ങില്‍ വിദഗ്ധരായ പ്രതികളെ പിടികൂടുന്നതിനായി ബൈക്ക് റൈഡിങ് വിദഗ്ധരായ യുവാക്കളെ ഉപയോഗിച്ച് നിരീക്ഷണം നടത്തിയിരുന്നു.
വിവിധ സ്ഥലങ്ങളില്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കിയാണ് താമസിച്ചിരുന്നത്. ഇത്തരത്തില്‍ നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഒരു വര്‍ഷത്തിനിടെ നൂറോളം സിം കാര്‍ഡുകളും പ്രതികള്‍ ഉപയോഗിച്ചു. പ്രതികളിലൊരാളായ ഉണ്ണി ആലപ്പുഴ വീയപുരം സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതികൂടിയാണ്.
മോഷ്ടിക്കുന്ന സ്വര്‍ണം വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് പ്രതികള്‍ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പെരുമ്പടപ്പ് സിഐ വി എം കേഴ്സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.