ആലപ്പുഴ: വീട്ടില്‍ ആളില്ലാത്ത നേരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ശേഷം മുങ്ങിനടന്ന പ്രതി ഒരുമാസത്തിന് ശേഷം പിടിയില്‍. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കാക്കരിയില്‍ വീട്ടില്‍ ബാസ്റ്റിന്‍ എന്ന 39കാരനാണ് അര്‍ത്തുങ്കല്‍ പോലീസിന്‍റെ പിടിയിലായത്.
മൊബൈൽ ഫോണിൽ നമ്പർ സേവ് ചെയ്ത് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം നോക്കി ആൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
Also Read – തിരുവനന്തപുരത്ത് മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം; പുരോഹിതൻ അറസ്റ്റിൽ
അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്റെ നിർദ്ദേശപ്രകാരം എസ് ഐ, ഡി സജീവ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബെൻസി പീറ്റർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 28 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.