• HOME
  • »
  • NEWS
  • »
  • crime
  • »
  • ഗായകരായ യേശുദാസിനെയും ചിത്രയെയും 24 വർഷം മുന്‍പ് കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ

ഗായകരായ യേശുദാസിനെയും ചിത്രയെയും 24 വർഷം മുന്‍പ് കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ

1999 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

  • Share this:

    കോഴിക്കോട്: ഗാകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും 24 വർഷം മുൻപ് കല്ലെറിഞ്ഞ പ്രതി അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി അസീസി(56)നെയാണാ പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

    മലബാർ മോഹത്സവത്തിനിടെയായിരുന്നു ഗായകർക്കെതിരെ പ്രതി കല്ലെറിഞ്ഞത്. ഗാനമേള നടന്നുകൊണ്ടിരിക്കെ ഇവർക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടായളായിരുന്നു അസീസെന്ന് അന്വേഷണംസംഘം വ്യക്തമാക്കി. മാത്തോട്ടത്തുനിന്ന് മാറി മലപ്പുറത്ത് മുതുവല്ലൂരില്‍ പുളിക്കൽകുന്നത്ത് വീട്ടിൽ‌ താമസിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

    Also Read-ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി

    വഴിയോരത്ത് പഴക്കച്ചവടം നടത്തിവരികയായിരുന്നു. മാത്തോട്ടത്തെ പരിസരവാസി നൽകിയ സൂചനയനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സംഭവ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ വയർലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. കേസിൽ പ്രതിയ്ക്കായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

    നടക്കാവ് സിഐ ആയിരുന്ന കെ. ശ്രീനിവാസൻ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥൻ. പിന്നീട് പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് അസീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ പിന്നീട് ജാമ്യത്തിൽ വിട്ടു .

    Published by:Jayesh Krishnan
    First published: