• HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO | പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ അനിയത്തിയേയും പീഡിപ്പിച്ചു; സംഭവം കോട്ടയം മേലുകാവിൽ

POCSO | പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയുടെ അനിയത്തിയേയും പീഡിപ്പിച്ചു; സംഭവം കോട്ടയം മേലുകാവിൽ

പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് അനുകൂലമായി ആരെങ്കിലും ഇടപെടല്‍ നടത്തിയോ എന്നും പോലീസ് പരിശോധിച്ച് വരുന്നുണ്ട്

  • Share this:
കോട്ടയം : മേലുകാവില്‍ നിന്നാണ് ക്രൂരമായ പീഡനത്തിന് വിവരം പുറത്തുവരുന്നത്. പീഡന കേസില്‍ (Rape case) അകത്തായ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയുടെ അനുജത്തിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാകക്കുകയായിരുന്നു.

‌2019 ലാണ് ആദ്യ സംഭവം അരങ്ങേറിയത്. അന്ന് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ അതിജീവിതക്ക് ഒപ്പം താമസിക്കുകയായിരുന്നു.

ഇതിനിടെ ഇവര്‍ക്ക് കുഞ്ഞും ജനിച്ചു. ഈ കുഞ്ഞിനെ രണ്ടു വയസ്സാണ് ഇപ്പോള്‍ പ്രായം. നിലവില്‍ കേസ് കോടതിയില്‍ വിചാരണ ഘട്ടത്തില്‍ ഇരിക്കുന്നതിനിടെയാണ് രണ്ടാമതും യുവാവ് പീഡനക്കേസില്‍ അകത്താക്കുന്നത്.

രണ്ടാഴ്ച മുന്‍പാണ് വിവരം പോലീസിന് ലഭിക്കുന്നത്. ആദ്യം ഇരയായ പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവരുന്നത്. മേലുകാവ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജോസ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി തന്നെയാണ് ഇത്തവണയും പീഡനത്തിന് ഇരയായത്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്കെതിരായ അതിക്രമം നിരോധന നിയമപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നത്.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിയ തുടര്‍ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിക്ക് അനുകൂലമായി ആരെങ്കിലും ഇടപെടല്‍ നടത്തിയോ എന്നും പോലീസ് പരിശോധിച്ച് വരുന്നുണ്ട്. ഏതായാലും സംഭവം മേലുകാവ് പ്രദേശത്തെ ആകെ ഞെട്ടലില്‍ ആക്കിയിട്ടുണ്ട്.

ഒരു വീട്ടില്‍ തന്നെ രണ്ടു പേരെ പീഡനത്തിനിരയാക്കിയ പ്രതി എന്ന നിലയില്‍ ഇയാള്‍ക്കെതിരെ നാട്ടുകാരുടെ രോഷം പുകയുന്നുണ്ട്. അതേ സമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ആയതിനാല്‍ തന്നെ പ്രതിയുടെ ചിത്രങ്ങളടക്കം പോലീസ് പുറത്തുവിട്ടിട്ടില്ല. ഇത് ഇരയെ തിരിച്ചറിയാന്‍ കാരണമാകുമെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. 15 വയസുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴി വശീകരിച്ച് ലോഡ്ജ്മുറിയില്‍ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. പാലക്കാട് തിരുവഴിയാട് സ്വദേശി റിയാസ്(35) എന്നയാളെ ഈരാറ്റുപേട്ട പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്.

കണ്ണൂരില്‍ നിന്നാണ് പ്രതിയായ റിയാസിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് ഈരാറ്റുപേട്ട പോലീസ് വ്യക്തമാക്കി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് 35 വയസ്സുകാരന്റെ ലൈംഗിക പീഡനത്തിന് ഇരയായത്.

Also Read-Boy Found Dead | കാണാതായ നാലു വയസുകാരന്‍ സമീപവാസിയുടെ അലമാരിയില്‍ മരിച്ച നിലയില്‍

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ എത്താന്‍ വൈകിയത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്.

Arrest | പാലക്കാടു നിന്ന് ഈരാറ്റുപേട്ടയില്‍ എത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; 35കാരന്‍ പോലീസ് പിടിയില്‍

പെണ്‍കുട്ടിയെ ഈരാറ്റുപേട്ടയിലെ ലോഡ്ജിലെത്തി പീഡിപ്പിച്ചു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി ലൈംഗിക അതിക്രമത്തില്‍നിന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന 'പോക്സോ' നിയമം പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Published by:Jayashankar AV
First published: