• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊട്ടാരക്കരയിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം


Updated: June 30, 2018, 7:18 PM IST
കൊട്ടാരക്കരയിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം

Updated: June 30, 2018, 7:18 PM IST
കൊല്ലം: കൊട്ടാരക്കരയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുനലൂർ മണിയാർ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര റയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്കായിരുന്നു ആസിഡ് ആക്രമണം നടന്നത്. ഗുരുവായൂർ എക്സ്പ്രസിൽ എത്തിയ യുവതിക്കും സുഹൃത്തിനും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് ഗുരുതര പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അഷ്ടമുടി സ്വദേശിയായ സുഹൃത്തിനും പരുക്കേറ്റു.

കൊട്ടാരക്കര റയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്കായിരുന്നു ആസിഡ് ആക്രമണം നടന്നത്. ഗുരുവായൂർ എക്സ്പ്രസിൽ എത്തിയ യുവതിക്ക് നേരെയായിരുന്നു ആക്രമണം. ട്രെയിനിൽ യുവതിക്ക് സമീപത്തിരുന്ന അഷ്ടമുടി സ്വദേശി അലോഷിക്കും ആക്രമണത്തിൽ പരുക്കേറ്റു. മുഖത്ത് ഗുരുതര പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ അക്രമി പുനലൂർ മണിയാർ സ്വദേശി അരുണിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇയാളെ കൊട്ടാരക്കര പൊലീസ് റെയിൽവേ പൊലീസിന് കൈമാറി. പ്രണയ നൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
First published: June 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍